- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താഴ്ന്നു പറന്ന വിമാനം റഡാറില്‍ പതിയും മുമ്പ് ഡോവലിന്റെ ഏകോപനം; റാഫേല്‍ വിമാനങ്ങളുടെ സുരക്ഷ; ഹസീനയ്ക്കായി ഇന്ത്യയുടേത് ആകാശ കരുതല്‍
ന്യൂഡല്‍ഹി: ബംഗ്ലദേശില്‍നിന്ന് പലായനം ചെയ്‌തെത്തിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതീവ സുരക്ഷയിലാണ് ഹസീനയെ ഇന്ത്യയിലേക്ക് എത്തിച്ചത്. പ്രധാനമന്ത്രിക്ക് അടക്കം നല്‍കുന്ന തരത്തിലെ സുരക്ഷയും കരുതലും ഹസീനയ്ക്കും ഇന്ത്യ നല്‍കി. ഷെയ്ഖ് ഹസീനയുടെ സൈനിക വിമാനം ധാക്കയില്‍നിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പുറപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടല്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് […]
ന്യൂഡല്‍ഹി: ബംഗ്ലദേശില്‍നിന്ന് പലായനം ചെയ്‌തെത്തിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതീവ സുരക്ഷയിലാണ് ഹസീനയെ ഇന്ത്യയിലേക്ക് എത്തിച്ചത്. പ്രധാനമന്ത്രിക്ക് അടക്കം നല്‍കുന്ന തരത്തിലെ സുരക്ഷയും കരുതലും ഹസീനയ്ക്കും ഇന്ത്യ നല്‍കി.
ഷെയ്ഖ് ഹസീനയുടെ സൈനിക വിമാനം ധാക്കയില്‍നിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പുറപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെടല്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ബംഗ്ലദേശില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി താഴ്ന്നുപറന്ന വിമാനം വ്യോമസേനയുടെ റഡാറില്‍ പതിഞ്ഞത്. ഇതോടെ വ്യോമസേന ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. എല്ലാം ഏകോപിപ്പിച്ചത് ഡോവലും. പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കാലത്ത് ഏപോകനം ഇന്ത്യ നടത്തി.
വരുന്നത് ഹസീനയുടെ വിമാനമാണെന്ന് തിരിച്ചറിഞ്ഞ വ്യോമസേന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ആകാശത്തേക്ക് കടക്കാന്‍ വിമാനത്തിന് ഉടന്‍ അനുമതി നല്‍കി. വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തിലെ 101 സ്‌ക്വാഡ്രനില്‍നിന്ന് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങളെ അയച്ചു. ബിഹാറിലും ജാര്‍ഖണ്ഡിലുമായി ഇവ വിമാനത്തിന് സുരക്ഷയൊരുക്കി. അങ്ങനെ സുരക്ഷിതമായി വിമാനം ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങി. പിന്നാലെ യോഗങ്ങളും നടന്നു.
ഇന്റലിജന്‍സ് ഏജന്‍സി മേധാവിമാരുമായും ജനറല്‍ ദ്വിവേദി, ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ ഫിലിപ്പ് മാത്യു എന്നിവര്‍ ഉന്നതതലയോഗം ചേര്‍ന്നു. വൈകിട്ട് 5.45ന് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യോമാസ്ഥാനത്തെത്തി ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
ബംഗ്ലദേശിലെ സാഹചര്യവും ഭാവി നീക്കങ്ങളും ഡോവലിനെ ഹസീന അറിയിച്ചു. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഡോവല്‍ പിന്നീട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തെ അറിയിച്ചു. ഹസീനയ്ക്ക് വേണ്ട പിന്തുണയെല്ലാം ഇന്ത്യ നല്‍കും. യുകെയിലേക്ക് പോകാനാണ് താല്‍പ്പര്യമെന്നാണ് ഇന്ത്യയെ ഹസീന അറിയിച്ചിരിക്കുന്നത്. എന്നാല്‍ തിടുക്കത്തില്‍ തീരുമാനം വേണമോ എന്ന ചിന്ത ഹസീനയുടേയും മനസ്സിലൂണ്ട്.
അതിനിടെ ഹസിന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു, സര്‍വ്വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷെയ്ഖ് ഹസീന ഇന്ത്യയ്ല്‍ അഭയം തേടിയോ എന്ന്‌സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. ബംഗ്‌ളാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു .കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ചര്‍ച്ച നടന്നു.ഇന്ത്യക്കാരുടെ സുക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേര്‍ നിലവില്‍ ബംഗ്‌ളാദേശിലുണ്ട്.ബംഗ്‌ളാദേശില്‍ തെരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയ വിഷയങ്ങളാണെന്ന് സര്‍ക്കാര്‍ യോഗത്തില്‍ അറിയിച്ചു.
ബംഗ്‌ളാദേശ് സേനയുമായി സമ്പര്‍ക്കത്തിലാണ്. കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനാണ് ജയശങ്കര്‍ ഈ ഉത്തരം നല്‍കിയത്. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. ആഭ്യന്ത്രമന്ത്രി അമിത് ഷാ പങ്കെടുത്തു