- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ സ്വഭാവ ധാരണാ മൊഴിയില്‍ സ്വമേധയാ കേസ് എടുക്കില്ലെന്ന് സര്‍ക്കാര്‍; പരിശോധനകള്‍ക്ക് ഹൈക്കോടതി; സിനിമയിലെ പവര്‍ ഗ്രൂപ്പ് കുടുങ്ങിയേക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ ഉണ്ടോയെന്നും സര്‍ക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം അതിനിര്‍ണ്ണായകം. മൊഴി തന്നവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന് ചോദ്യത്തിന് കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. മൊഴി നല്‍കിയവര്‍ക്ക് നേരിട്ട് മുമ്പിന്‍ വരാന്‍ താല്‍പര്യം ഉണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ സിനിമയിലെ പവര്‍ ഗ്രൂപ്പ് വെട്ടിലാകുകയാണ്. ഹേമ കമ്മിറ്റി […]
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ ഉണ്ടോയെന്നും സര്‍ക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം അതിനിര്‍ണ്ണായകം. മൊഴി തന്നവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന് ചോദ്യത്തിന് കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. മൊഴി നല്‍കിയവര്‍ക്ക് നേരിട്ട് മുമ്പിന്‍ വരാന്‍ താല്‍പര്യം ഉണ്ടോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ സിനിമയിലെ പവര്‍ ഗ്രൂപ്പ് വെട്ടിലാകുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയത്. അതിന് വിരുദ്ധമായി സ്വമേധയാ കേസ് എടുക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് എടുക്കണമെന്ന ആവശ്യത്തില്‍ മൊഴി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമൂഹത്തേയും അറിയിച്ചതാണ്. എന്നാല്‍ ഇനി ഈ വിഷയത്തില്‍ ഹൈക്കോടതി നടത്തുന്ന നിരീക്ഷണം നിര്‍ണ്ണായകമാകും.
വനിതാ കമ്മിഷനെ ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനോട് ഹൈക്കോടതി ചോദ്യങ്ങളും ഉന്നയിച്ചു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി ചോദിച്ചു. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണ്? കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതര പ്രശ്നങ്ങള്‍ അല്ലേ? മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ? പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോ എന്നീ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.
ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന് വിശദമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ സാധിക്കൂവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജി ഇതോടെ ഹേമാ കമ്മറ്റിയുടെ കാര്യത്തില്‍ അതിനിര്‍ണ്ണായകമായി മാറും. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു എന്നതും ശ്രദ്ധേയമാണ്.
അന്വേഷണത്തിന് പരാതിയുമായി ഇരകള്‍ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹേമ കമ്മിറ്റിയിലെ വിഷയങ്ങള്‍ സമൂഹത്തെ ബാധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ടിലുള്ളത് ഗൗരവതരമായ കാര്യങ്ങളെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇരകളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും അടക്കം പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തില്‍ സ്വകാര്യത ഉറപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അതിജീവിതരെ എങ്ങനെ സംരക്ഷിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വനിതാ കമ്മീഷനെ ഹൈക്കോടതി കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയത്. അതിന് വിരുദ്ധമായി സ്വമേധയാ കേസ് എടുക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് എടുക്കണമെന്ന ആവശ്യത്തില്‍ മൊഴി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.