കാറഡുക്ക മോഡല്‍ വായ്പ്പാ തട്ടിപ്പില്‍ നടപടിക്ക് സി.പി. എം നേതൃത്വം; വെട്ടിലായി ഇരിവേരി സഹകരണബാങ്ക് ഭരണസമിതി; വീണ്ടും സഹകരണ കൊള്ള
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍: സി.പി.എം. ഭരിക്കുന്ന കണ്ണൂര്‍ ഇരിവേരി സര്‍വീസ് സഹകരണ ബാ ങ്കില്‍ ഒരുകോടിയുടെ വായ്പത്തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്കര്ശന നടപടി സ്വീകരിക്കണമെന്നആവശ്യം പാര്‍ട്ടിക്കുളളില്‍ നിന്നും ശക്തമായി ഉയരുന്നു. അഞ്ചരക്കണ്ടി ഏരിയാകമ്മിറ്റിയോട് ഇതു സംബന്ധിച്ചുളളവിശദീകരണം ജില്ലാ നേതൃത്വം തേടിയിട്ടുണ്ടെന്നാണ് സൂചന. കാറഡുക്ക സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ രീതി യില്‍ വ്യാജരേഖയിലാണ് 10 പേര്‍ക്ക് 10 ലക്ഷം വീതം വായ്പ അനുവദിച്ചതെന്നാണ് ആരോപണം.
ഒരാള്‍ക്കു വേണ്ടി പലരുടെയും പേരില്‍ വായ്പ നല്‍കിയെന്ന ആരോപണമാണ് ഉയരുന്നത്. വായ്പാ വിതരണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതി നെത്തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ സി. രാജേഷ്, സെക്രട്ടറി സി. സത്യഭാമ എന്നിവരെ സസ്പെന്‍ഡ് ചെയ്തു തലയൂരാരാനാണ് ബാങ്ക് ഭരണസമിതിയുടെ ശ്രമം.
2019 ജനുവരി 19-നാണ് 10 പേര്‍ക്കും വായ്പ അനുവദിച്ചത്. ആവശ്യമായ ഈട് ലഭിക്കാതെയും ദൂരപരിധി ലംഘിച്ചുമാണ് വലിയ തുക വായ്പ അനുവദിച്ചത്.ആദ്യകാലത്ത് കുറ ച്ച് തുക തിരിച്ചടച്ചിരുന്നു. ഡിപ്പോസിറ്റ് കളക്ടറാണ് തിരിച്ചടവിനുള്ള പണം ഒരു സ്ഥാപന ത്തില്‍നിന്ന് ശേഖരിച്ചിരുന്നത്. 10 പേരുടെയും തുക ഒറ്റ സ്ഥാപനത്തില്‍ നിന്നാണ് ശേഖരിച്ചതെന്നതും ആരോപണമുണ്ട്.
നിലവിലെ പ്രസിഡന്റ് ടി.സി. കരുണാകരന്റെ നേതൃത്വത്തില്‍ ഭരണസമിതിയാണ് ചക്കരക്കല്‍ പോലീസില്‍ പരാതി നല്കി യത് കഴിഞ്ഞ മാര്‍ച്ച് 13ന് ചക്കരക്കല്‍ പൊലിസ് കേസെടുത്തുവെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതിനിടെ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കിനും സി.പി. എമ്മിനുമെതിരെ ചില മാധ്യമങ്ങളും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി നേതൃത്വം അറിയിച്ചു. ഇരിവേരി ബാങ്കില്‍ നടന്നത് ധനപഹാരണമല്ലെന്ന് നല്കിയ വായ്പ തിരിച്ചടവില്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും ഏരിയാ കമ്മിറ്റി വ്യക്തമാക്കി.
വായ്പ കൃത്യമായി തിരിച്ചടവ് ഇല്ലാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ക്കെതിരെ ബാങ്ക് നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തത് ഇടപാടുകാര്‍ വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി ബാങ്കില്‍ നല്കിയ ചെക്ക് മടങ്ങുകയായിരുന്നു നല്‍കിയത് വണ്ടി ചെക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭരണസമിതി ഇടപാടുകാര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയത്. ആരെയെങ്കിലും സംരക്ഷിക്കാനോ കേസില്‍ നിന്നും ഒഴിവാക്കാനോ സി.പി.എം യാതൊരു ഇടപെടലും നടത്തിയിട്ടില്ല. സംഭവത്തില്‍ സഹകര വകുപ്പിന്റെയും പൊലിസിന്റെയും അന്വേഷണം നടന്നു വരികയാണ്.
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സി.പി.എം എതിരല്ല ഈക്കാര്യത്തില്‍ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് ഒരു വിഭാഗം മാധ്യമങ്ങളും കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്ന് സി.പി.എം ഏരിയാ നേതൃത്വം ആരോപിച്ചു. എന്നാല്‍ സി.പി. എം നിയന്ത്രിത സഹകരണബാങ്കില്‍ നടന്ന അഴിമതി വന്രാഷ്ട്രീയവിഷയമായി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.വരുംദിവസങ്ങളില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് പാര്‍ട്ടിതീരുമാനം.