- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഇടിച്ചത് കാര്‍; ശരീരത്തിലൂടെ കയറി ഇറങ്ങിയത് ലോറി; രക്ഷിക്കാനും ആരും ശ്രമിച്ചില്ല; വാഹനങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം; ഇരിട്ടിയിലേത് ക്രൂരത
കണ്ണൂര്‍: ഇരിട്ടിയില്‍ കാല് തെന്നി റോഡിലേക്ക് വീണ വഴിയാത്രക്കാരന് എഴുന്നേല്പിക്കാത്ത തിനാല്‍ ലോറി കയറി അതിദാരുണമായി മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ നീക്കം സജീവം. ലോറിയെ തിരിച്ചറിഞ്ഞുവെന്നാണ് സൂചന. ഇടുക്കി അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് വാളറയിലെ കട്ടാഞ്ചേരിയില് കെ.എ.ഗോപാലന്(65) ആണ് മരിച്ചത്.
രാത്രി പെയ്ത കനത്തമഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന് കാല് തെന്നിയാണ് റോഡിലേക്ക് വീണത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന് റോഡില്‍ കിടക്കുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വെള്ളിയാഴ്ച്ചരാത്രിയായിരുന്നു സംഭവം. ബസ് ജീവനക്കാര്ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ഇരിട്ടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടമുണ്ടായ ശേഷം നിരവധി വാഹനങ്ങള്‍ കടന്നു പോയി. എന്നാല്‍ ആരും രക്ഷിക്കാന്‍ ശ്രമിച്ചതുമില്ല. കരിമ്പിന് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു ഗോപാലന്.