- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും; അമ്മയില്‍ ചേരാന്‍ എന്തു കൊടുക്കണം? ജുബിതാ ആണ്ടിയുടെ വെളിപ്പെടുത്തല്‍ ഇടവേളയ്ക്ക് എതിര്
കോഴിക്കോട്: മുന്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി രംഗത്തു വരുമ്പോള്‍ നടപടി അനിവാര്യതയാകും. ഇവര്‍ പോലീസിലും പരാതി നല്‍കുമെന്നാണ് സൂചന. 'അമ്മ'യില്‍ അം?ഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് ജുബിത പറഞ്ഞു. 'അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ […]
കോഴിക്കോട്: മുന്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി രംഗത്തു വരുമ്പോള്‍ നടപടി അനിവാര്യതയാകും. ഇവര്‍ പോലീസിലും പരാതി നല്‍കുമെന്നാണ് സൂചന. 'അമ്മ'യില്‍ അം?ഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് ജുബിത പറഞ്ഞു. 'അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചുവെന്നാണ് ആരോപണം.
ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ അത് നിഷേധിച്ചു. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്', ജുബിത പറയുന്നു.
നേരത്തെ സോഷ്യല്‍ മീഡിയയിലും ജുബിത ആരോപണം ഉന്നയിച്ചിരുന്നു. 'ഇടവേള ബാബു, ഇടവേള ബാബു. അദ്ദേഹം എന്നോട് പറഞ്ഞത് ശരീരത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെ ആണ്. അഡ്ജസ്റ്റ്മന്റ് ഉണ്ടെങ്കില്‍ A.M.M.A-യില്‍ കേറാം. ഒന്നരലക്ഷം രൂപയോ ഒന്നും വേണ്ട. അല്ലെങ്കില്‍ ക്യാഷ് അടച്ചിട്ട് കയറണം. അതിന്റെ പേരില്‍ 2018-ല്‍ വാക്കുതര്‍ക്കം ഉണ്ടായി.' മമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാന്‍ പറ്റിയ കാര്യമല്ല. ആക്റ്റര്‍ സുധീഷ് പലപ്പോഴും വിളിക്കുകയും അദ്ദേഹത്തിനോടൊപ്പം കാറില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നും ജുബിത പറയുന്നുണ്ട്. സാജു കൊടിയനുമായ് ഒന്നിച്ച് അഭിനയിക്കുന്ന വേളയില്‍ അയാളും ഇത്തരത്തില്‍ മോശമായി സമീപിച്ചിട്ടുണ്ടെന്നും പറയുകയുണ്ടായി-ഇതായിരുന്നു ആ വെളിപ്പെടുത്തല്‍.
വെറുതേ നാലഞ്ച് പേര്‍ക്കെതിരേ ഒരു ആരോപണം ഉന്നയിക്കുകയല്ല. സംവിധായകന്‍ ഹരികുമാര്‍ (പ്രസ്തുത വീഡിയോയില്‍ അത് ഹരിഹരന്‍ എന്നാണ് പറയുന്നത്, പക്ഷേ ഇതില്‍ തന്നെ പറയുന്ന കാറ്റും മഴയും എന്ന സിനിമയുടെ സംവിധായകന്‍ ഹരികുമാര്‍ ആണ്) നായിക ആയിട്ട് തുടരണമെങ്കില്‍ ഹോട്ടല്‍ മുറിയിലേക്ക് വരണമെന്ന് പറയുന്നതും ആ പ്രശ്‌നം അറിയുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഇന്നും ഉണ്ടെന്നും ഇതില്‍ പറയുന്നുണ്ട്. അവര്‍ പറഞ്ഞതിനെപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകട്ടെ , സത്യങ്ങള്‍ മറ നീക്കി പുറത്തുവരട്ടെ-എന്നാണ് ജുബിതയ്ക്ക് പറയാനുള്ളത്.
ജുബിതയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ചുവടെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്/റൈറ്റര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്തിരുന്ന ജുബിത എന്നൊരു യുവതി നടത്തിയ വെളിപ്പെടുത്തല്‍ കാണുവാനിടയായി. കൃത്യമായ് പേരുകള്‍ എടുത്ത് പറഞ്ഞ് തന്നെ അവര്‍ പ്രതികരിക്കുന്നുണ്ട്. 'ഇടവേള ബാബു, ഇടവേള ബാബു. അദ്ദേഹം എന്നോട് പറഞ്ഞത് ശരീരത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെ ആണ്. അഡ്ജസ്റ്റ്മന്റ് ഉണ്ടെങ്കില്‍ A.M.M.A-യില്‍ കേറാം. ഒന്നരലക്ഷം രൂപയോ ഒന്നും വേണ്ട. അല്ലെങ്കില്‍ ക്യാഷ് അടച്ചിട്ട് കയറണം. അതിന്റെ പേരില്‍ 2018-ല്‍ വാക്കുതര്‍ക്കം ഉണ്ടായി.'
മമ്മൂക്കോയ പറഞ്ഞതും ഒരു മകളോട് പറയാന്‍ പറ്റിയ കാര്യമല്ല. ആക്റ്റര്‍ സുധീഷ് പലപ്പോഴും വിളിക്കുകയും അദ്ദേഹത്തിനോടൊപ്പം കാറില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നും ജുബിത പറയുന്നുണ്ട്. സാജു കൊടിയനുമായ് ഒന്നിച്ച് അഭിനയിക്കുന്ന വേളയില്‍ അയാളും ഇത്തരത്തില്‍ മോശമായി സമീപിച്ചിട്ടുണ്ടെന്നും പറയുകയുണ്ടായി. ഇടവേള ബാബുവിന്റെ പേര് എടുത്ത് പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട് അവര്‍ സ്വയം. ഇത്തരം ആര്‍ട്ടിസ്റ്റുകള്‍ കൂടി ചൂഷണത്തിന് ഇരയാവുന്നുണ്ട്. അത് പലപ്പോഴും വാര്‍ത്തയാകാറില്ല, വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടാറില്ല. ന്യൂസ് വാല്യൂ താരതമ്യേന കുറവാണല്ലോ. ഒരു നായിക വേഷം ചെയ്യുന്ന താരം ആയിരുന്നെങ്കില്‍ ഈ സമയത്തിനകം whole ചാനല്‍ പ്രൈം ടൈം ഡിബേറ്റ് ആവണ്ടുന്ന വിഷയമാണ്.
വെറുതേ നാലഞ്ച് പേര്‍ക്കെതിരേ ഒരു ആരോപണം ഉന്നയിക്കുകയല്ല. സംവിധായകന്‍ ഹരികുമാര്‍ (പ്രസ്തുത വീഡിയോയില്‍ അത് ഹരിഹരന്‍ എന്നാണ് പറയുന്നത്, പക്ഷേ ഇതില്‍ തന്നെ പറയുന്ന കാറ്റും മഴയും എന്ന സിനിമയുടെ സംവിധായകന്‍ ഹരികുമാര്‍ ആണ്) നായിക ആയിട്ട് തുടരണമെങ്കില്‍ ഹോട്ടല്‍ മുറിയിലേക്ക് വരണമെന്ന് പറയുന്നതും ആ പ്രശ്‌നം അറിയുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഇന്നും ഉണ്ടെന്നും ഇതില്‍ പറയുന്നുണ്ട്. ഈ അവസരത്തില്‍ അവരെ സോഷ്യലി ബു ള്ളി ചെയ്യാതിരിക്കുക, സ്ഥിരം പെര്‍വര്‍ട്ട് കമന്റ്‌സ് പറയാതെ ഇരിക്കുക, മിനിമം മര്യാദ അത് കാണിക്കുക. അവര്‍ പറഞ്ഞതിനെപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകട്ടെ , സത്യങ്ങള്‍ മറ നീക്കി പുറത്തുവരട്ടെ