- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 90 ലക്ഷം തട്ടിയ സൈബര്‍ കേസ്; മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രേഡിംഗ് ജോലി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം കേസിലെ 3 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ആഴ്ചയില്‍ ഒരിക്കല്‍ ഹാജരാകണം, സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യ ഉത്തരവും പാസ്പോര്‍ട്ടും ജാമ്യക്കാരെയും ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയക്കാന്‍ ജയില്‍ സൂപ്രണ്ടിന് തലസ്ഥാന വിചാരണ […]
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രേഡിംഗ് ജോലി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം കേസിലെ 3 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ആഴ്ചയില്‍ ഒരിക്കല്‍ ഹാജരാകണം, സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഹൈക്കോടതി ജാമ്യ ഉത്തരവും പാസ്പോര്‍ട്ടും ജാമ്യക്കാരെയും ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയക്കാന്‍ ജയില്‍ സൂപ്രണ്ടിന് തലസ്ഥാന വിചാരണ കോടതി റിലീസ് മെമ്മോ നല്കി. വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സാ കാതറിന് ജോര്‍ജ് മുമ്പാകെയാണ് ജാമ്യ ഉത്തരവ് ഹാജരാക്കിയത്. പ്രതിപ്പട്ടികയിലെ 9 മുതല്‍ 11 വരെയുള്ള പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.
2023 ലാണ് വന്‍ തട്ടിപ്പ് നടന്നത്. 2024 ഏപ്രില്‍ 4 നാണ് 9 ഉം 10 .ഉം 11 ഉം പ്രതികളായ മലപ്പുറം ജില്ലക്കാരായ മഞ്ചേരി എന്‍.എസ്.എസ് കോളേജിലെ മാടന്റോഡ് മാടന്കോഡ് ഹൗസില്‍ നീലാണ്ഠന്‍ മകന് ശിവദാസന്‍, പുല്‍പ്പറ്റ കാരപ്പറമ്പില്‍ മൂസാ ഹാജി മകന് അഷറഫ്, മഞ്ചേരി പുതുപ്പറമ്പില്‍ കുന്നി മുഹമ്മദ് മകന് പി.പി. ഷാജിമോന്‍ , അഞ്ചാം പ്രതി യൂസഫ് മകന് അല്‍ അമീന് എന്നിവരെ സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത 90 ലക്ഷം രൂപയില്‍ 70 ലക്ഷത്തോളം രൂപ മലപ്പുറത്തുള്ള സഹകരണ ബാങ്കിലേക്കാണ് കൈമാറിയത്. ഇത് പിന്തുടര്ന്ന് നൂതന സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ പൊലീസ് ടീം പ്രതികളുടെ വിവരം ശേഖരിച്ചായിരുന്നു അന്വേഷണം. തിരുവനന്തപുരം സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പരാതിക്കാരനില്‍ നിന്ന് പ്രതികള്‍ പണം വാങ്ങി.
നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതോടെയാണ് യുവാവ് പരാതി നല്‍കിയത്. സൈബര്‍ പൊലീസ് സ്റ്റേഷന് അസി. കമ്മിഷണര്‍ ഹരി, ഇന്‍സ്പെക്ടര്‍ കെ.എസ്. ജയന്, എസ്.ഐ. വിഷ്ണു, എസ്.സി.പി.ഒ ബിനുലാല്‍, സി.പി.ഒമാരായ ശബരിനാഥ്, സമീര്‍ഖാന്‍, വിഷ്ണു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നേതൃത്വം നല്‍കിയത്. ഇത്തരത്തിലുള്ള തട്ടിപ്പില്‍ കോടിക്കണക്കിന് രൂപ കേരളത്തില്‍നിന്ന് വിവിധ സംഘങ്ങള്‍ തട്ടിച്ചതായുള്ള നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച
പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.