- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്‌സ് ഓഫീസ് കീഴടക്കി 'കല്‍ക്കി 2898 എഡി'; ആദ്യ ആഴ്ചയില്‍ കളക്ഷന്‍ 700 കോടി! നാഗ് അശ്വിന്‍ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു
ചെന്നൈ: ഇന്ത്യന്‍ സിനിമാ ബോക്‌സ് ഓഫീസില്‍ പുതിയ തരംഗമായി മാറുകയാണ് പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'. വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഒരാഴ്ച്ച കൊണ്ട് നേടിയത് 700 കോടി രൂപയാണ്. ആഗോള ബോക്‌സോഫീസ് കളക്ഷനാണിത്. ഇന്ത്യയില്‍ നിന്ന് മാത്രം 392.45 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഇതോടെ ഷാറൂഖ് ഖാന്‍ ചിത്രം ജവാന്റെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡ് കല്‍ക്കി മറികടന്നു. വരും ദിവസങ്ങളിലും സിനിമ വിജയം നേടുമെന്നാണ് സൂചന.
ജവാന്‍ ഒരാഴ്ച കൊണ്ട് 600 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. റിലീസ് ദിനത്തില്‍ തന്നെ 180 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം നേടിയിരുന്നു. ഈ ഭീമന്‍ കളക്ഷനിലൂടെ കല്‍ക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാര്‍ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ), സഹൊ (130 കോടി രൂപ), ജവാന്‍ (129 കോടി രൂപ) എന്നീ സിനിമകളുടെ ആഗോള ഓപ്പണിങ് റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി ആദ്യ ദിനം തന്നെ ഇന്ത്യയിലെ എല്ലാ ഭാഷകളിലില്‍ നിന്നും ഏകദേശം 95 കോടി രൂപ നേടിയെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്നില്‍ക് പുറത്തു വിടുന്ന കണക്ക്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, അന്ന ബെന്‍, പശുപതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭാസെത്തുന്നത്.
സുപ്രീം യാസ്‌കിനെന്ന വില്ലനായി കമല്‍ ഹാസനുമെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കല്‍ക്കി നിര്‍മ്മിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.