- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവില്‍ നിന്നെത്തിയ കല്ലട ബസ് ഡ്രൈവറില്‍ നിന്നും പിടികൂടിയത് 100 ഗ്രാം എംഡിഎംഎ; ബംഗളൂരു ബസുകള്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വ്യാപകം
കൊല്ലം: നൂറ് ഗ്രാം എംഡിഎംഎയുമായി കൊല്ലം നഗരത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയിലായി. ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കല്ലട ബസിലെ ഡ്രൈവറായ കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡന്‍സാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നും ഓട്ടം കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് ബെംഗളൂരുവില്‍ നിന്നും യാത്രക്കാരുമായി ഇയാള്‍ പുറപ്പെട്ടത്. കൊല്ലത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബീച്ചിന് […]
കൊല്ലം: നൂറ് ഗ്രാം എംഡിഎംഎയുമായി കൊല്ലം നഗരത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയിലായി. ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കല്ലട ബസിലെ ഡ്രൈവറായ കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡന്‍സാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്നും ഓട്ടം കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് ബെംഗളൂരുവില്‍ നിന്നും യാത്രക്കാരുമായി ഇയാള്‍ പുറപ്പെട്ടത്. കൊല്ലത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബീച്ചിന് സമീപം ബസ് നിര്‍ത്തിയിട്ടു. തുടര്‍ന്ന് വിനീഷ് വീട്ടിലേക്ക് പോകാനിറങ്ങി. ഈ സമയത്താണ് പൊലീസ് സംഘം ഇയാളുടെ ബാഗ് പരിശോധിച്ചത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 100 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
ബംഗളുരുവില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വ്യാപകമാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഏറെ നാളായി നിരീക്ഷണം നടത്തിവരികയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിനീഷിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് നാല് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.




