കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജോബോയ് ജോര്‍ജ് (47) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ മാര്‍ക്കറ്റിലാണ് കുഴഞ്ഞുവീണത്. പച്ചക്കറി വാങ്ങുന്നതിനായി മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു.

കുഴഞ്ഞുവീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: കവിത എലിസബത്ത് കുര്യന്‍. മക്കള്‍: ലെന, ഇവാന, ജുവാന്‍.