തിരുവനന്തപുരം: കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ഒറ്റത്തവണയായി ശമ്പളം നല്‍കും. ഇക്കാര്യം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉറപ്പു നല്‍കിയിരുന്നു. കേരള ബാങ്കില്‍ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസാദ്യവും ഒറ്റ ഗഡുവായി ശമ്പളം നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന 50 കോടി രൂപ സഹായവും ബാക്കി കെഎസ്ആര്‍ടിസി കലക്ഷനില്‍ നിന്നുമായി ഈ തുക തിരിച്ചടയ്ക്കും. പെന്‍ഷന്‍ കിട്ടാന്‍ ഓരോ മാസവും ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് സംഘടനകള്‍.