മുംബൈ: രണ്ടു യാത്രക്കാരെയും വനിതാ കോണ്‍സ്റ്റബിളിനെയും മര്‍ദിച്ച യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. പുണെ-ഡല്‍ഹി വിമാനം പുറപ്പെടുന്നതിനു മുന്‍പാണു സഹോദരനെയും സഹോദരിയെയും പുണെ സ്വദേശിനിയായ യാത്രക്കാരി കയ്യേറ്റം ചെയ്തത്. അക്രമം തടയാനുള്ള ശ്രമത്തിനിടെയാണു വനിതാ കോണ്‍സ്റ്റബിളിനു മര്‍ദനമേറ്റത്.

കൂടുതല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി സ്ത്രീയെയും ഭര്‍ത്താവിനെയും വിമാനത്തില്‍ നിന്നു പുറത്തിറക്കി. കേസെടുത്ത പൊലീസ്, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെ ഇരുവരെയും വിട്ടയച്ചു. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നുള്ള അസ്വസ്ഥതയായിരിക്കാം അസ്വഭാവിക പെരുമാറ്റത്തിനു കാരണമെന്നാണു സംശയിക്കുന്നത്.