കോന്നി: കാണാതായ ലോറി ഡ്രൈവറെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേക്കുതോട് മൂര്‍ത്തിമണ്‍ അയനിവിളയില്‍ ജി. വിനോദ് കുമാറി (49) നെയാണ് ആഞ്ഞിലി കുന്നിലെ ഉപയോഗ ശൂന്യമായ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 2.30 ഓടെ നാട്ടുകാരാണ് കുളത്തില്‍ മൃതദേഹം കാണുന്നത്. കോന്നി പോലീസില്‍ വിവരം അറിയിക്കുകയും, പോലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിവാഹിതനായ ഇയാള്‍ 10 വര്‍ഷമായി ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നത്രെ. ഒരു വര്‍ഷത്തിലേറെയായി കിഴക്കുപുറത്ത് വാടക വീട്ടിലായിരുന്നു താമസം. മൂന്നു നാലു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.