കൊച്ചി: എറണാകുളത്ത് ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കലൂര്‍ കറുകപ്പള്ളി സ്വദേശി അന്‍സാരിയെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം നടന്നത്. കൊച്ചിയിലെ ഒരു മദ്രസയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞതിന് പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മദ്രസയിലെ താത്കാലിക അധ്യാപകനാണ് അന്‍സാരി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.