- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തില്‍ അനര്‍ഥം; മാതാപിതാക്കള്‍ക്ക് ആപത്ത്: കുട്ടികളെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
ഇടുക്കി: വീട്ടിലെത്തി കുട്ടികളെ ഭീഷണിപ്പെടുത്തി കുട്ടികളില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശിയെ പോലിസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി ഭൂപതിയാണ് പീരുമേട് പോലീസിന്റെ പിടിയിലായത്. ഏലപ്പാറ കോഴിക്കാനം ഒന്നാംഡിവിഷന്‍ തോട്ടം മേഖലയിലെ ഒരു വീട്ടില്‍ കയറിയാണ് ഇയാള്‍ സ്വര്‍ണം തട്ടിയത്. മാതാപിതാക്കാള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കുടുംബത്തില്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ കുട്ടികളുടെ ശരീരത്തില്‍ കിടന്ന സ്വര്‍ണം അഴിച്ചു വാങ്ങുക ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്്ച ഉച്ചയ്ക്ക് കുട്ടികളുടെ മാതാപിതാക്കള്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍ […]
ഇടുക്കി: വീട്ടിലെത്തി കുട്ടികളെ ഭീഷണിപ്പെടുത്തി കുട്ടികളില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശിയെ പോലിസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി ഭൂപതിയാണ് പീരുമേട് പോലീസിന്റെ പിടിയിലായത്. ഏലപ്പാറ കോഴിക്കാനം ഒന്നാംഡിവിഷന്‍ തോട്ടം മേഖലയിലെ ഒരു വീട്ടില്‍ കയറിയാണ് ഇയാള്‍ സ്വര്‍ണം തട്ടിയത്.
മാതാപിതാക്കാള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കുടുംബത്തില്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ കുട്ടികളുടെ ശരീരത്തില്‍ കിടന്ന സ്വര്‍ണം അഴിച്ചു വാങ്ങുക ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്്ച ഉച്ചയ്ക്ക് കുട്ടികളുടെ മാതാപിതാക്കള്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍ രണ്ട് കുട്ടികള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ സമയം വീട്ടിലെത്തിയ ഭൂപതി കുട്ടികളുടെ മുന്നില്‍ മായാജാലം കാണിച്ചു. തുടര്‍ന്ന്, ഇവരുടെ മാതാപിതാക്കള്‍ക്ക് ആപത്ത് വരുമെന്നും ഭാവിയില്‍ അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. അനര്‍ഥങ്ങള്‍ ഒഴിവാക്കി മാതാപിതാക്കളെ രക്ഷിക്കുന്നതിന് പ്രതിവിധി ചെയ്യാന്‍ 4000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ കുട്ടികളുടെ പക്കലുള്ള മൂക്കുത്തി അടക്കമുള്ള സ്വര്‍ണാഭരങ്ങള്‍ ഊരിവാങ്ങി കടന്നുകളഞ്ഞു.
മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ സംഭവം പറഞ്ഞു. തിരച്ചിലില്‍ ഇയാളെ വഴിയില്‍നിന്ന് പിടികൂടി. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു. പീരുമേട് കോടതി ഇയാളെ റിമാന്‍ഡുചെയ്തു.