പാലക്കാട്: മുതലമട കള്ളിയമ്പാറയില്‍ പന്നിക്കു വച്ച കെണിയില്‍ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു. കൃഷിയിടത്തേക്കു വന്യ ജീവികള്‍ വരുന്നത് തടയാനായി വച്ച വൈദ്യുത ഷോക്കേറ്റാണ് തൃശൂര്‍ വെള്ളക്കാരിത്തടം ചെന്നിയമ്പാറയില്‍ ശിവദാസന്‍ (50) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇഞ്ചിക്കൃഷിക്കായി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്തു താമസിച്ചു ജോലി ചെയ്യുന്നയാളാണ് ശിവദാസന്‍.