ബെംഗളൂരു: മുടിവെട്ടാനെത്തിയ ദലിത് യുവാവിനെ കുത്തിക്കൊന്ന ബാര്‍ബര്‍ അറസ്റ്റിലായി. യുവാവിന്റെ മുടി വെട്ടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. കൊപ്പാളിലെ യെലബുര്‍ഗയില്‍ കത്രിക കൊണ്ട് യമനൂരപ്പ ബന്ധിഹയെ (26) കുത്തിക്കൊന്ന മുഡുഗപ്പ ഹദപാദയാണ് (46) അറസ്റ്റിലായത്.