ഉപ്പുതറ: വീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 43കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് പൊരികണ്ണി കാമ്പിശേരില്‍ വിനോദ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. പാചക വാതക സിലിണ്ടര്‍ സ്റ്റൗവുമായി ഘടിപ്പിക്കാന്‍ സഹായിക്കാനായി വീട്ടിലെത്തിയ എത്തിയ ഇയാള്‍ പത്തൊന്‍പതുകാരിയെ കടന്നുപിടിച്ചു.

പെണ്‍കുട്ടി ബഹളം കൂട്ടിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരിടത്ത് ജോലി ചെയ്യുന്ന അമ്മ വീട്ടിലെത്തിയശേഷം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.