- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞ്; 59-ാം നാള് മരണം; അവസാനമായി കാണാന്‍ തടിച്ചു കൂടി നാട്ടുകാര്‍: ദുരൂഹ മരണത്തില്‍ മുത്തശ്ശിയുടെ മൊഴിയെടുക്കാനായില്ല
ഇടുക്കി: ഉടുമ്പന്‍ചോലയെ കണ്ണീരിലാഴ്ത്തി പൊലിഞ്ഞത് നാലു വര്‍ഷം കാത്തിരുന്നു കിട്ടിയ കണ്‍മണി. കുഞ്ഞ് ജനിച്ച് 59-ാം നാളിലാണ് തോട്ടു വക്കില്‍ നിന്നും കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിന്റെ മുത്തശ്ശി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകിട്ടിയ കുഞ്ഞിന്റെ മൃതശരീരം രാത്രി ഒന്‍പതരയോടെ് ചെമ്മണ്ണാര്‍ സെയ്ന്റ് സേവ്യേഴ്സ് പള്ളിയിലെത്തിച്ച് സംസ്‌ക്കരിച്ചു. ആറ്റുനോറ്റ് കിട്ടിയ കണ്‍മണി രണ്ട് മാസം തികയും മുന്നേ പൊലിഞ്ഞപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. രാത്രിയെയും അതിശക്തമായ മഴയെയും അവഗണിച്ച് […]
ഇടുക്കി: ഉടുമ്പന്‍ചോലയെ കണ്ണീരിലാഴ്ത്തി പൊലിഞ്ഞത് നാലു വര്‍ഷം കാത്തിരുന്നു കിട്ടിയ കണ്‍മണി. കുഞ്ഞ് ജനിച്ച് 59-ാം നാളിലാണ് തോട്ടു വക്കില്‍ നിന്നും കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിന്റെ മുത്തശ്ശി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകിട്ടിയ കുഞ്ഞിന്റെ മൃതശരീരം രാത്രി ഒന്‍പതരയോടെ് ചെമ്മണ്ണാര്‍ സെയ്ന്റ് സേവ്യേഴ്സ് പള്ളിയിലെത്തിച്ച് സംസ്‌ക്കരിച്ചു. ആറ്റുനോറ്റ് കിട്ടിയ കണ്‍മണി രണ്ട് മാസം തികയും മുന്നേ പൊലിഞ്ഞപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടി.
രാത്രിയെയും അതിശക്തമായ മഴയെയും അവഗണിച്ച് ആ പൊന്നോമനയെ യാത്രയാക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടുക ആയിരുന്നു. ചെമ്മണ്ണാര്‍ ടൗണിനടുത്ത് ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡിനോടു ചേര്‍ന്നള്ള സ്വന്തം വീട്ടില്‍ പ്രസവത്തിനെത്തിയതായിരുന്നു ചിഞ്ചു. ഇവിടെ നിന്നുമാണ് കുട്ടിയെ മുത്തശ്ശിക്കൊപ്പം കാണാതായതും വീട്ടില്‍ നിന്നും കുറച്ച് ദുരേയ്ക്ക് മാറിയുള്ള തോട്ടു വക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും.
കുട്ടിക്കൊപ്പം അവശനിലയില്‍ കണ്ടെത്തിയ മുത്തശ്ശി ജാന്‍സിക്കൊപ്പമായിരുന്നു കൂടുതല്‍ സമയവും കുഞ്ഞ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാന്‍സിയില്‍ നിന്നും ഇനിയും മൊഴിയെടുക്കാനായില്ല. ജാന്‍സിയുടെ നില ഭേദമായാല്‍ മാത്രമേ ദുരൂഹ സംഭവത്തിന്റെ ചുരുളഴിയൂ. വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തോളം കാത്തിരുന്ന് സിജോയ്ക്കും ചിഞ്ചുവിനും ലഭിച്ച ആണ്‍കുട്ടിയെയാണ് വിധി കവര്‍ന്നെടുത്തത്. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്.
വളരെ കാലം കാത്തിരുന്ന് കിട്ടിയ കുഞ്ഞിന്റെ സന്തോഷത്തിലായിരുന്നു ഇരു കുടംബങ്ങളും. അതിനിടയിലാണ് അപ്രതീക്ഷിത സംഭവം. കുഞ്ഞിനെ കാണാതാകുകയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സമയംവരെ ചിഞ്ചുവിനെ കുഞ്ഞിന്റെ മരണവിവരം അറിയിച്ചിരുന്നില്ല. നേരിയ ശ്വാസതടസ്സം ഉണ്ടെന്നായിരുന്നു പറഞ്ഞ്. വൈകീട്ട് മൂന്നരയോടെ കുഞ്ഞിന്റെ മരണവിവരം അറിയിച്ചതോടെ പൊട്ടിക്കരഞ്ഞ ചിഞ്ചുവിനെ ആശ്വസിപ്പിക്കാന്‍ ഭര്‍ത്താവ് സിജോയും ബന്ധുക്കളും പാടുപെടുകയായിരുന്നു.
കുഞ്ഞിന്റെ തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും അതിലേക്ക് നയിച്ചതെന്തെന്നുള്ള ചോദ്യം നിലവില്‍ അവശേഷിക്കുകയാണ്. കുട്ടിയുടെ മുത്തച്ഛന്‍ സലോമോന്‍ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. നാട്ടുകാര്‍ക്കെല്ലാം ഈ കുടുംബത്തെപ്പറ്റി നല്ല അഭിപ്രായമാണുള്ളത്.
മുത്തശ്ശിയുടെ മൊഴിയെടുക്കാനാകാതെ പോലീസ്
ഉടുമ്പന്‍ചോലക്കടുത്ത് ചെമ്മണ്ണാറില്‍ തോട്ടുവക്കില്‍ നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുത്തശ്ശിയുടെ മൊഴിയെടുക്കാനാകാതെ പോലീസ്. പുത്തന്‍പുരയ്ക്കല്‍ സലോമോന്റെ മകള്‍ ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് തോട്ടുവക്കത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സമീപത്തായി ചിഞ്ചുവിന്റെ മാതാവ് ജാന്‍സിയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, ക്ഷതം എങ്ങനെ സംഭവിച്ചു എന്നകാര്യത്തില്‍, വ്യക്തത വരുത്താന്‍ പോലീസിനായിട്ടില്ല. ജാന്‍സി പരസ്പരവിരുദ്ധമായി സംസാരിക്കുന്നതാണ് കാരണമെന്ന് ഉടുമ്പന്‍ചോല പോലീസ് പറയുന്നു. രക്തസമ്മര്‍ദ്ദം കൂടുതലായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.
തലേദിവസം കുഞ്ഞിനൊപ്പമാണ് ജാന്‍സി ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ നാലുമണിക്ക് ഇവരെ മുറിയില്‍ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍നിന്നും മൂന്നൂറ് മീറ്ററോളം അകലെ തോട്ടുവക്കില്‍ കുഞ്ഞിനെ മരിച്ചനിലയിലും ജാന്‍സിയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.