- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ്… രഞ്ജിത്.. റിയാസ് ഖാന്‍…. ഈ പട്ടികയിലെ നാലാമന്‍ മുകേഷ്; 'കോടീശ്വരനിലെ' പീഡകന് കൊല്ലത്തെ എംഎല്‍എ; ടെസ് ജോസഫും തുറന്നു പറയുമ്പോള്‍
കൊച്ചി: സിദ്ദിഖ്… രഞ്ജിത്.. റിയാസ് ഖാന്‍…. ഈ പട്ടികയിലെ നാലാമന്‍ എംഎല്‍എ. നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം. സിപിഎം എംഎല്‍എയായ മുകേഷിനെ വെട്ടിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവാദം. ഇതും സിനിമയെ പിടിച്ചുലയ്ക്കും. എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം […]
കൊച്ചി: സിദ്ദിഖ്… രഞ്ജിത്.. റിയാസ് ഖാന്‍…. ഈ പട്ടികയിലെ നാലാമന്‍ എംഎല്‍എ. നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം. സിപിഎം എംഎല്‍എയായ മുകേഷിനെ വെട്ടിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവാദം. ഇതും സിനിമയെ പിടിച്ചുലയ്ക്കും.
എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്. ഇതോടെ മറ്റൊരു നടന്റെ പേര് കൂടി വിവാദത്തിലാകുകയാണ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഉണ്ടായ അലയൊലികളാണ് മുകേഷിന്റെ പേരിനേയും ചര്‍ച്ചയിലേക്ക് കൊണ്ടു വരുന്നത്. അന്ന് ഹോട്ടലില്‍ താമസിച്ചപ്പോള്‍ രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി. ദുരനുഭവം ഷോ മേധാവി ഡെറിക് ഒബ്രിയാനോട് പറഞ്ഞു. തന്നെ ആ പരിപാടിയില്‍ നിന്ന് ഡെറിക് ഒഴിവാക്കി തന്നുവെന്നും ടെസ് പറയുന്നു. ഇത് സിപിഎമ്മിനും തലവേദനയായി മാറും. സിപിഎമ്മിലെ കൊല്ലത്തെ പ്രധാനിയാണ് ഇന്ന് മുകേഷ്.
സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് മുമ്പ് വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് ആരോപിച്ചിരുന്നു.
മുകേഷിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നപ്പോഴാണ് മലയാളികള്‍ പലരും ടെസ് ജോസഫ് എന്ന കാസ്റ്റിംങ് ഡയറക്ടറെക്കുറിച്ച് കേട്ടു തുടങ്ങിയത്. മലയാളിയായ ടെസ് ജനിച്ചത് കൊച്ചിയിലും വളര്‍ന്നത് കൊല്‍ക്കത്തയിലുമാണ്. പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്ത ടെസ് താമസിക്കുന്നത് മുംബൈയിലാണ്. പീഡിയാട്രിക് സര്‍ജനാവാനായിരുന്നു ടെസ് ആഗ്രഹിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദം എടുത്തു. ഇതിന് ശേഷമാണ് ഡെറിക് ഒബ്രയിനൊപ്പം ജോലി ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം ഒരുപാട് പരിപാടികളില്‍ സഹായായി ടെസ് പ്രവര്‍ത്തിച്ചു.
ഇന്തോ- അമേരിക്കന്‍ ചലച്ചിത്ര സംവിധായിക മീരാ നായരാണ് ടെസിനെ കാസ്റ്റിംങ് ഡയറക്ഷനിലേക്ക് കൊണ്ടുവരുന്നത്. മീരാ നായരുടെ 'ദി നേം സേക്ക്' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ആ കഥ ഇങ്ങനെയാണ്, ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു മീരാ. ടെസിന്റെ വീടിനെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞ് അവിടെ എത്തി. വീടിന് പകരം മീര തിരഞ്ഞെടുത്തത് ആ പെണ്‍കുട്ടിയെയായിരുന്നു. മീരക്കൊപ്പം കൂടിയ ടെസ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. 2005 ല്‍ പുറത്തിറങ്ങിയ 'ദി നേം സേക്കി'ല്‍ തബു, ഇര്‍ഫാന്‍ ഖാന്‍, കാല്‍ പെന്‍ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.
'ദി നേം സേക്കി'ന് ശേഷം നിര്‍മ്മാതാവായ ലിഡിയ പിച്ചര്‍, ലെസ് ആന്‍ഡേഴ്സണിന്റെ ദി ഡാര്‍ജിലിങ് ലിമിറ്റഡ് എന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് ഡയറക്ടറായി ടെസിനെ നിര്‍ദ്ദേശിച്ചു. ജെഫ്രി ബ്രൗണ്‍, ആന്‍ ലീ, ഡോങ് ലിമാന്‍ എന്നീ പ്രമുഖ സംവിധായകര്‍ക്കൊപ്പം ടെസ് പ്രവര്‍ത്തിച്ചു. ലൈഫ് ഓഫ് പൈ, ലയണ്‍, ദി വെയ്റ്റിങ് സിറ്റി, ഫെയര്‍ ഗെയിം, വെസ്റ്റ് ഈസ്റ്റ് വെസ്റ്റ്, മീന, സോള്‍ഡ് എന്നീ ചിത്രങ്ങളിലും ടെസ് പ്രവര്‍ത്തിച്ചു.
സിനിമയ്ക്ക് പുറമെ സന്നദ്ധ സംഘടനകളുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ടെസ്. കുട്ടികളെ കടത്തുന്നതിനെതിരേ പ്രവര്‍ത്തിക്കുന്ന ജിഡി-സാന്‍ജോങ് എന്ന സംഘടനയില്‍ സജീവമാണ് ടെസ്.