- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം; നീരജ് ചോപ്രയ്ക്ക് ഇത്തവണ വെള്ളി; സ്വര്‍ണ്ണം പാകിസ്ഥാന്; ജാവലിനില്‍ സംഭവിച്ചത്
പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി നേടുമ്പോഴും രാജ്യത്തിന് അഭിമാനം. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സ് മെഡല്‍. കഴിഞ്ഞ തവണ സ്വര്‍ണ്ണം നേടി. എന്നാല്‍ ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വര്‍ണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന […]
പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി നേടുമ്പോഴും രാജ്യത്തിന് അഭിമാനം. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സ് മെഡല്‍. കഴിഞ്ഞ തവണ സ്വര്‍ണ്ണം നേടി. എന്നാല്‍ ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വര്‍ണ നേട്ടം സ്വന്തമാക്കാനായില്ല.
89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്. പി.വി.സിന്ധു (ബാഡ്മിന്റന്‍), സുശീല്‍ കുമാര്‍ (റെസ്ലിങ്), മനു ഭാക്കര്‍ (ഷൂട്ടിങ്) എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.
പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. പാകിസ്ഥാനാണ് ജാവലിനില്‍ സ്വര്‍ണ്ണം. ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വര്‍ണവും സ്വന്തമാക്കി. 2008-ല്‍ ബെയ്ജിങ്ങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡ്‌സന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അര്‍ഷാദ് നദീം മറികടന്നത്. 88.54 മീറ്റര്‍ ജാവലിന്‍ പായിച്ച ഗ്രെനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്സിനാണ് വെങ്കലം.
ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിന്റെ താളംതെറ്റി. രണ്ടാം ശ്രമത്തില്‍ വെള്ളി മെഡല്‍ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളില്‍ കലാശിച്ചു. തുടരെയുള്ള ഫൗള്‍ നീരജിന് മാനസിക സമ്മര്‍ദ്ദവും നല്‍കി. 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചില്ല.
ആദ്യ ശ്രമം ഫൗളായ പാക്ക് താരം അര്‍ഷദ് നദീം രണ്ടാം അവസരത്തിലാണ് ഞെട്ടിക്കുന്ന പ്രകടനം നടത്തിയത്. 92.97 മീറ്റര്‍ എറിഞ്ഞ് പാക്ക് താരം ഒളിംപിക് റെക്കോര്‍ഡിട്ടു. മൂന്നാം ചാന്‍സില്‍ അര്‍ഷദ് നദീം 88.72 മീറ്റര്‍ പിന്നിട്ടു. ആദ്യ മൂന്നു റൗണ്ടുകള്‍ക്കു ശേഷം എട്ട് താരങ്ങള്‍ അവസാന റൗണ്ടുകളില്‍ കടന്നു. അര്‍ഷദ് നദീമിനും നീരജിനുമൊപ്പം യാക്കൂബ് വാദ്‌ലെച്, ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്, ജൂലിയസ് യെഗോ, ജൂലിയന്‍ വെബര്‍, കെഷോണ്‍ വാല്‍കോട്ട്, ലാസി എറ്റലാറ്റോ എന്നിവരും അടുത്ത റൗണ്ടിലേക്കു കടന്നു. അവസാന ശ്രമത്തില്‍ പാക്കിസ്ഥാന്‍ താരം 91.79 മീറ്റര്‍ എറിഞ്ഞു. 88.54 മീറ്റര്‍ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണു വെങ്കല മെഡല്‍.
ടോക്കിയോ ഒളിംപിക്‌സില്‍ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീം അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇത്തവണ സ്വര്‍ണം നേടിയ അര്‍ഷദ് നദീമാണ് പാരിസില്‍ പാക്കിസ്ഥാന്റെ ഏക മെഡല്‍ ജേതാവ്. നോര്‍വേ താരം ആന്‍ഡ്രിയാസ് തോര്‍കില്‍ഡ്‌സന്റെ റെക്കോര്‍ഡാണ് പാക്ക് താരം പാരിസില്‍ മറികടന്നത്. 2008 ഒളിംപിക്‌സില്‍ ആന്‍ഡ്രിയാസ് 90.57 ദൂരം പിന്നിട്ടിരുന്നു. ചെക്ക് താരം യാന്‍ ഷെലസ്‌നി 1996ല്‍ സ്ഥാപിച്ച 98.48 മീറ്ററാണ് ജാവലിന്‍ ത്രോയിലെ ലോക റെക്കോര്‍ഡ്. 2022ല്‍ നീരജ് ചോപ്ര 89.94 ദൂരം പിന്നിട്ടിരുന്നു. നീരജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവും ഇതാണ്.