- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തളിപ്പറമ്പില്‍ സ്കൂട്ടറില്‍ കയറി കൂടിയ പാമ്പിനെ പിടി കൂടി
കണ്ണൂര്‍: തളിപറമ്പ് പട്ടുവത്ത് സ്കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടി ആവാസവ്യവസ്ഥയില്‍ വിട്ടയച്ചു. പട്ടുവം കാവുങ്കല്‍ പനക്കട വീട്ടില്‍ കെ.കെ.സൂരജിന്റെ കെ.എല്‍-59-ഇസഡ്-8239 ടി.വി.എസ്.ജൂപ്പിറ്റര്‍ സ്കൂട്ടറില്‍ കയറിക്കൂടിയ പൂച്ചക്കണ്ണന് (Cat Snake )പാമ്പിനെയാണ് പാമ്പ് സംരക്ഷകന്‍ അനില്‍ തൃച്ചംബരം പിടികൂടിയത്.
സൂരജ് വ്യാഴാഴ്ച്ചരാവിലെ ജോലിക്ക് പോകാന്‍ വേണ്ടി സ്കൂട്ടര്‍ എടുത്തപ്പോഴാണ് സ്കൂട്ടര്‍ ഹാന്‍ഡില്‍ കൂടി സ്കൂട്ടറിന്റെ മുന്‍വശത്ത് അകത്തേക്ക് കയറിക്കൂടുന്ന പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടു ഭയന്നതിനെ തുടര്‍ന്ന് സൂരജ് നാട്ടുകാരെ വിളിച്ചു കൂട്ടുകയും അതോടൊപ്പം നാട്ടുകാരിലൊരാള്‍ റെസ്ക്യൂറായ അനില്‍ തൃച്ചംബരത്തിനെ വിവരമറിയിക്കുകയുമായിരുന്നു.
പ്രദേശവാസിയായ ഒരാള്‍ ധൈര്യസമേതം സ്കൂട്ടറുമായി പട്ടുവം കാവുങ്കലിലുള്ള ബൈക്ക് സൂണ്‍ എന്ന വര്‍ക്ക് ഷോപ്പില്‍ എത്തിച്ചു.ഏറെ പരിശ്രമത്തിനൊടുവില്‍ മെക്കാനിക്കിന്റെ സഹായത്തോടുകൂടി സ്കൂട്ടറിന്റെ ഹെഡ്ലൈറ്റില് കയറിക്കൂടിയ പാമ്പിനെ അനില്‍ തൃച്ചംബരം പുറത്തെടുത്തത്. ഇതിനു ശേഷം പാമ്പിനെ ഭദ്രമായി കുപ്പിയിലാക്കി അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുകയായിരുന്നു..