- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഐപാഡ് മിനി 7 ടാബ്ലെറ്റ് ഗയിം ചേയ്ഞ്ചര്‍ എന്ന് വിദഗ്ധര്‍; പുതിയ ഐപാഡില്‍ 8.3 ഇഞ്ച് സ്ക്രീനും ഫ്രണ്ട് ക്യാമറയും ഐഫോണ്‍ 15 ലെ ചിപ്പും
പുറത്തിറക്കിയാല്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ഒരു പുതിയ ഉല്‍പ്പന്നം അണിയറയില്‍ ഒരുങ്ങുന്നതായി ആപ്പിള്‍ സൂചന ല്കുന്നു. ഐപാഡ് 7 മിനിയുടെ ബാക്ക്എന്‍ഡ് സോഫ്റ്റ്വെയറിനെ കുറിച്ചുള്ള ചില സൂചനകള്‍ നല്‍കിയത് ഒരു കോഡിംഗ് സ്പെഷ്യലിസ്റ്റ് ആണ്. ഐഫോണ്‍ അപ്ഗ്രേഡുകള്‍ എല്ലാവര്‍ഷവും നടക്കാറുണ്ടെങ്കിലും 2021 ന് ശേഷം ഐപാഡില്‍ ഒരു അപ്ഗ്രഡേഷന് നടന്നിട്ടില്ല. എന്നിരുന്നിട്ടും, അതേ വര്‍ഷം പുറത്തിറക്കിയ പ്രോ മോഡലിന് തൊട്ടു പുറകിലായി ജനപ്രീതിയില്‍ രണ്ടാമത്തെ ടാബ്ലെറ്റ് ആയി ഐപാഡ് മിനി 6 തുടരുകയാണ്.
ഈ പുതിയ ഡിവൈസിനെ കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും, മേഖലയിലെ വിദഗ്ധര്‍ പറയുന്നത് 8.3 ഇഞ്ച് ഡിസ്പ്ലേയും ഫ്രണ്ട് ക്യാമറയും അതിനോടൊപ്പം ഐഫോണ്‍ 15 ന് സമാനമായ ഒരു ചിപ്പും ഇതില്‍ ഉണ്ടാകുമെന്നാണ്. ജെല്ലി സ്ക്രോളിംഗും കുറവായിരിക്കും. ആപ്പിള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എറെ പരാതിക്ക് ഇടവരുത്തിയ ഒന്നാണ് ജെല്ലി സ്ക്രോളിംഗ്. മാത്രമല്ല, ഫ്രണ്ട് ക്യാമറ ഉള്‍പ്പടെ, പുതിയ ഐപാഡിലെ പല സവിശേഷതകളും മിനിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
മാത്രമല്ല, ഈവര്‍ഷം ഐപാഡ് എയര്‍ ല്‍ ഘടിപ്പിച്ച അപ്ഡേറ്റഡ് ക്യാമറ ഐപാഡ് മിനി 7 ലും ഊണ്ടായിരിക്കും. ഐപാഡ് മിനി 6 ആപ്പിള്‍ പെന്‍സില്‍ 2 വുമായാണ് കമ്പാറ്റിബിള്‍ എങ്കിലു പുതിയ മോഡല്‍ പെന്‍സില്‍ പ്രോ വിനെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും. സ്ക്വീസിംഗും ബാരല്‍ റോളിംഗും വഴി നോട്ടുകള്‍ തയ്യാറാക്കുന്നതിനും ഇമേജുകള്‍ തയ്യാറാക്കുന്നതിനും പുതിയ പെന്‍സില്‍ ഉപയോക്താക്കളെ സഹായിക്കും.
പെന്‍സില്‍ സ്ക്വീസ് ചെയുമ്പോള്‍ ഒരു പുതിയ പാലറ്റ് തുറക്കും. ഇത് ഉപയോഗ്ക്താക്കളെ ടൂള്‍സ്, ലൈന്‍, ഡിസൈന്‍സ്, കളേഴ്സ് എന്നിവയ്ക്കിടയില്‍ എളുപ്പത്തില്‍ നീങ്ങാന്‍ സഹായിക്കും. ബാരല്‍ റോള്‍ ആക്ടിവേറ്റ് ചെയ്താല്‍ പെന്‍, ബ്രഷ് ടൂള്‍ എന്നിവയില്‍ മികച്ച നിയന്ത്രണം ലഭിക്കും. മാത്രമല്ല, പെന്‍സില്‍ ഐപാഡില്‍ സ്പര്‍ശിക്കാതെ എഴുതാനും വരക്കാനും സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയും ഇതില്‍ ഉണ്ടാകും.