- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്ത നിവാരണ ഫണ്ട്: അഞ്ച് വര്‍ഷത്തില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 1180.65 കോടി; ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് 410 കോടിയും; ഈ തുക എവിടെ?
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഫണ്ട് ചര്‍ച്ചാവിഷയമാകുമ്പോള്‍, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിന് 1180.65 കോടി രൂപ അനുവദിച്ചതായി വിവരാവകാശ രേഖ. 2019-20 മുതല്‍ 2023-24 വരെയുള്ള കണക്കാണ് ഇത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി സമര്‍പ്പിച്ച വിവരാവകാശ അപ്പീലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദുരന്തനിവാരണ വിഭാഗം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണക്കുകള്‍ ഇങ്ങനെ: വര്‍ഷം കേന്ദ്രത്തിന്റെ വിഹിതം (എസ്ഡിആര്‍എഫ്) തുക […]
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഫണ്ട് ചര്‍ച്ചാവിഷയമാകുമ്പോള്‍, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിന് 1180.65 കോടി രൂപ അനുവദിച്ചതായി വിവരാവകാശ രേഖ. 2019-20 മുതല്‍ 2023-24 വരെയുള്ള കണക്കാണ് ഇത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി സമര്‍പ്പിച്ച വിവരാവകാശ അപ്പീലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദുരന്തനിവാരണ വിഭാഗം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കണക്കുകള്‍ ഇങ്ങനെ:
വര്‍ഷം കേന്ദ്രത്തിന്റെ വിഹിതം (എസ്ഡിആര്‍എഫ്) തുക കോടിയില്‍
2019-20: 136.65
2020-21: 251.20
2021-22: 251.20
2022-23: 264
2023-24: 277.60
ഇതുകൂടാതെ, സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിലേക്ക് 2020-21 മുതല്‍ 2025-26 വരെ കേന്ദ്രം നല്‍കിയത് 410 കോടി രൂപയെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
തുക എങ്ങനെ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തണം
കേന്ദ്രഫണ്ടില്‍ നിന്ന് ഇതുവരെ എത്ര തുക വിനിയോഗിച്ചുവെന്ന് കേരള സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ഗോവിന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിന് മുന്‍ഗണന നല്‍കണം. അതിനാല്‍, സംസ്ഥാന ദുരന്തനിവാരണത്തിനും സംസ്ഥാന ദുരന്ത ലഘൂകരണത്തിനും ലഭിച്ച തുക എങ്ങനെ ചെലവഴിച്ചുവെന്ന് കേരള സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഈ ഫണ്ട് വിനിയോഗിച്ചതിന് ശേഷമുള്ള പുരോഗതിയും ഫലവും അവര്‍ വ്യക്തമാക്കേണ്ടതുണ്ട്.' അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുതരമായ ദുരന്തമായി പ്രഖ്യാപിക്കുക
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.