ഐടി-എഞ്ചിനീയറിംഗ് മേഖലകളിലടക്കം വിദേശീയരുടെ വിസകള്‍ നിര്‍ത്തലാക്കുമെന്ന് സൂചന; ബ്രിട്ടീഷ് ഹോം സെക്രട്ടറിയുടെ കത്ത് ചര്‍ച്ചകളില്‍
ലണ്ടന്‍: ഐ. ടി, ടെലിക്കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് മേഖലകളില്‍, ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ എത്തുന്നവര്‍ക്കുള്ള വിസ നിയന്ത്രണം കൂടുതല്‍ കര്ക്കശമാക്കിയേക്കുമെന്ന് ഹോം സെക്രട്ടരി യുവെറ്റ് കൂപ്പര്‍ സൂചന നല്കുന്നു. ഈ മേഖലകളില്‍ യു കെ യില്‍ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിക്കാന്‍ വിദേശികള്‍ക്ക് ആവശ്യമായ മിനിമം വേതനത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട് എന്നാണ് സൂചന. അതിനു പുറമെ, സാലറി ലെവലുകള്‍, തൊഴിലാളി ക്ഷാമം എന്നിവയിലെ വ്യത്യാസമനുസരിച്ച് ബ്രിട്ടന്റെ ചില പ്രദേശങ്ങളിലും അവര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ബ്രിട്ടനിലെ […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ഐ. ടി, ടെലിക്കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് മേഖലകളില്‍, ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ എത്തുന്നവര്‍ക്കുള്ള വിസ നിയന്ത്രണം കൂടുതല്‍ കര്ക്കശമാക്കിയേക്കുമെന്ന് ഹോം സെക്രട്ടരി യുവെറ്റ് കൂപ്പര്‍ സൂചന നല്കുന്നു. ഈ മേഖലകളില്‍ യു കെ യില്‍ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിക്കാന്‍ വിദേശികള്‍ക്ക് ആവശ്യമായ മിനിമം വേതനത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട് എന്നാണ് സൂചന. അതിനു പുറമെ, സാലറി ലെവലുകള്‍, തൊഴിലാളി ക്ഷാമം എന്നിവയിലെ വ്യത്യാസമനുസരിച്ച് ബ്രിട്ടന്റെ ചില പ്രദേശങ്ങളിലും അവര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ബ്രിട്ടനിലെ തൊഴില്‍ സൈന്യത്തിലുള്ള കുറവ് നികത്തുന്നതിനായി, വ്യത്യസ്ത മേഖലകളിലേക്കെത്തുന്ന വിദേശ തൊഴിലാളികളെ കുറിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന്റെ മൈഗ്രേഷന്‍ അഡ്വസര്മാര്ക്ക് മന്ത്രി കത്തയച്ചിട്ടുണ്ട്. സുപ്രധാന തസ്തികകള്‍ വിശദമായി പരിശോധിച്ച് അവിടങ്ങളില്‍ എന്തുകൊണ്ടാണ് വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടതായി വരുന്നത് എന്നുള്ള കാര്യവും പരിശോധിക്കാന്‍ മന്ത്രി അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ റിക്രൂട്ട്മെന്റുകളില്‍ ആശ്രയിക്കേണ്ട സാഹചര്യവും, ഏറ്റവുമധികം വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന മേഖലകളും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ പ്രാഥമിക വിശകലനത്തില്‍ ഐ. ടി., ടെലിക്കമ്മ്യൂണിക്കേഷന്‍, എഞ്ചിനീയറിംഗ് മേഖലകളിലെ വിദഗ്ധരെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണം എന്നാണ് മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിക്ക് എഴുതിയ കത്തില്‍ കൂപ്പര്‍ പറയുന്നത്.
വിദേശ റിക്രൂട്ട്മെന്റുകളെ അധികമായി ആശ്രയിക്കുന്ന ആദ്യ പത്ത് മേഖലകളില്‍ ഉള്‍പ്പെടുന്നതാണ് ഇവയെന്നും അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായതിന്റെ കാരണവും ഭാവിയില്‍ ഈ മേഖലയില്‍ ഉയര്‍ന്ന് വന്നേക്കാവുന്ന തൊഴില്‍ സാധ്യതകളെ കുറിച്ചും വിശദമായി അറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നും കമ്മിറ്റിക്ക് എഴുതിയ കത്തില്‍ യുവെറ്റ് കൂപ്പര്‍ വിശദമാക്കുന്നുണ്ട്.
സുപ്രധാന മേഖലകള്‍ എത്രമാത്രം വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുള്ള ഇത്തരത്തിലൊരു പഠനം ഇത് ആദ്യമായാണ്. ഏത് തരം ഒഴിവുകളാണ് ഉള്ളത്, അത്തരം തസ്തികകളില്‍ തൊഴിലാളിക്ഷാമം ഉണ്ടാകാനുള്ള, പരിശീലനം, വേതനം, മറ്റ് തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ അറിയിക്കാനാണ് ഈ പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.
മാത്രമല്ല, വിദേശ റിക്രൂട്ട്മെന്റ് ഇല്ലാതെ ഈ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം എന്നും പരിശോധിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതിനുപുറമെ, ഇത്തരം തസ്തികകള്‍ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ ചേര്‍ത്തതിന്റെ പ്രത്യാഘാതങ്ങളും പഠിക്കണം. നിലവിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ നയങ്ങള്‍, ഈ മേഖലയില്‍ ആഭ്യന്തര തൊഴിലാളികളെ കൂടുതല്‍ നിയമിക്കപ്പെടുന്നതിന് തൊഴിലുടമകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി എങ്ങനെ പയോജനപ്പെടുത്താം എന്നും പഠിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.
ഇതിലാണ്, വിസയ്ക്ക് ആവശ്യമായ മിനിമം വേതനം ഉയര്‍ത്തണമോ എന്ന കാര്യവും പരിശോധിക്കണം എന്നാവശ്യപ്പെടുന്നത്. എന്നാല്‍, നിലവില്‍ 62,000 ഓഴിവുകള്‍ ഉള്ള ഒരു മേഖലയില്‍ ഇത്തരത്തിലുള്ള പുനപരിശോധനയും വിശകലനവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് മാനുഫാക്ചേഴ്സ് ഗ്രൂപ്പിലെ പോളിസി ഡയറക്ടര്‍ ഡേവിഡ്ജ് പറയുന്നത്.വിരമിക്കുന്ന, പരിചയ സമ്പന്നരായ ജീവനക്കാരുടെ ഒഴിവിലേക്ക് നിയമിക്കാന്‍, ജൂനിയര്‍ ജീവനക്കാരെ ഇത്രയും കുറഞ്ഞ കാലയളവില്‍ പരിശീലിപ്പിച്ചെടുക്കുക സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു.