വിചാരണ വൈകാന്‍ കാരണം പ്രതിയെന്ന വാദം അംഗീകരിച്ചില്ല; മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി സിസോദിയക്ക് ജാമ്യം; ഇഡിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: മദ്യനയ അഴിമതികേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. പതിനാറ് മാസമായി ജയിലില്‍ കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി മുതല്‍ ജയിലിലാണ് മനീഷ് സിസോദിയ. സിബിഐ, ഇ ഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്. ഇതോടെ സിസോദിയയ്ക്ക് പുറത്തിറങ്ങാന്‍ കഴിയും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജയിലിലാണ്. കെജ്രിവാളിന് ഇഡി കേസില്‍ ജാമ്യം കിട്ടി. എന്നാല്‍ സിബിഐ കേസാണ് കുരുക്കായി നല്ക്കുന്നത്. ഇതിനിടെയാണ് സിസോദിയ പുറത്തു വരുന്നത്. വിചാരണ നടപടിക്രമങ്ങള്‍ വൈകുന്ന […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: മദ്യനയ അഴിമതികേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. പതിനാറ് മാസമായി ജയിലില്‍ കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്.
2023 ഫെബ്രുവരി മുതല്‍ ജയിലിലാണ് മനീഷ് സിസോദിയ. സിബിഐ, ഇ ഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്. ഇതോടെ സിസോദിയയ്ക്ക് പുറത്തിറങ്ങാന്‍ കഴിയും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജയിലിലാണ്. കെജ്രിവാളിന് ഇഡി കേസില്‍ ജാമ്യം കിട്ടി. എന്നാല്‍ സിബിഐ കേസാണ് കുരുക്കായി നല്ക്കുന്നത്. ഇതിനിടെയാണ് സിസോദിയ പുറത്തു വരുന്നത്.
വിചാരണ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് സിസോദിയയ്ക്ക് ജാമ്യം. അഡീഷണല്‍ സോളിസിറ്ററിന്റെ വാദങ്ങളില്‍ പരസ്പര വൈരുദ്ധ്യമെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. ജൂലൈ മൂന്നിന് നല്കിയ കുറ്റപത്രത്തിന് മുന്‍പ് വിചാരണ ആരംഭിക്കുന്നതെങ്ങനെയാണ്. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില്‍ അടയ്ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
മനീഷ് സിസോദിയ തെളിവ് നശിപ്പിക്കാന്‍ സാധ്യയുണ്ടെന്ന വാദം സുപ്രിംകോടതി തള്ളി. നേരത്തെ സിസോദിയയുടെ കേസിലെ വാദം എത്രകാലം കൊണ്ടു പൂര്‍ത്തിയാകുമെന്നു സുപ്രീം കോടതി ആരാഞ്ഞിരുന്നു. സിസോദിയയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരുടെ ബെഞ്ച് ഇക്കാര്യം ചോദിച്ചത്.
രേഖകള്‍ ആവശ്യപ്പെട്ടു സിസോദിയ പല അപേക്ഷകള്‍ വിചാരണക്കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും വിചാരണ വൈകാന്‍ ഇതു കാരണമായിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചെങ്കിലും കോടതി തൃപ്തരായില്ല. 16 മാസമായി കസ്റ്റഡിയിലാണെന്നും വിചാരണയില്‍ പുരോഗതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിസോദിയയെ സി.ബി.ഐ. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 26-നും ഇ.ഡി. മാര്‍ച്ച് ഒമ്പതിനുമാണ് അറസ്റ്റുചെയ്തത്. രണ്ടാം തവണയും ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതിയുടെ മേയ് 21-ന്റെ ഉത്തരവ് ചോദ്യംചെയ്തായിരുന്നു ഇപ്പോഴത്തെ ഹര്‍ജി.