ഇംഗ്ലണ്ടില്‍ വീട്ടിലിരുന്ന് പോസ്റ്റിട്ട 28 കാരന് 20 മാസം ജയില്‍ശിക്ഷ; സോഷ്യല്‍ മീഡിയ വഴി വംശീയ വിദ്വേഷം: ഇത് യു കെയിലെ ആദ്യത്തെ ജയില്‍ ശിക്ഷ
ലണ്ടന്‍: സമൂഹമാധ്യമങ്ങളിലൂടെ വംശീയ വിദ്വേഷം പരത്തിയ കേസില്‍ ആദ്യമായി ബ്രിട്ടനില്‍ ജയില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന വ്യക്തകളില്‍ ഒരാളായി, ജോര്ഡാന് പാര്‍ലര്‍ എന്ന 28 കാരന്. അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടല്‍ അക്രമിക്കാന്‍ ആഹ്വാനം നല്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് കേസിന് ആസ്പദമായിരിക്കുന്നത്. നേരത്തെ സമാനമായ കുറ്റത്തിന് ടൈലര്‍ കെയും ശിക്ഷ ഏറ്റു വാങ്ങിയിരുന്നു. സൗത്ത്പോര്‍ട്ടില്‍ മൂന്ന് കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ അക്രമിയുടെ പേരും പശ്ചാത്തലവുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമ പരമ്പരകള്‍ അരങ്ങേറിയത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: സമൂഹമാധ്യമങ്ങളിലൂടെ വംശീയ വിദ്വേഷം പരത്തിയ കേസില്‍ ആദ്യമായി ബ്രിട്ടനില്‍ ജയില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന വ്യക്തകളില്‍ ഒരാളായി, ജോര്ഡാന് പാര്‍ലര്‍ എന്ന 28 കാരന്. അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടല്‍ അക്രമിക്കാന്‍ ആഹ്വാനം നല്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് കേസിന് ആസ്പദമായിരിക്കുന്നത്. നേരത്തെ സമാനമായ കുറ്റത്തിന് ടൈലര്‍ കെയും ശിക്ഷ ഏറ്റു വാങ്ങിയിരുന്നു.
സൗത്ത്പോര്‍ട്ടില്‍ മൂന്ന് കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ അക്രമിയുടെ പേരും പശ്ചാത്തലവുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമ പരമ്പരകള്‍ അരങ്ങേറിയത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും അക്രമ സംഭവങ്ങള്‍ നടന്നു. ഇപ്പോള്‍ ലീഡ്സ് ല്ക്രൗണ് കോടതിയാണ് പാര്ലര്ക്ക് 20 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വംശീയ വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ചു എന്നതാണ് ഇയാളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.
എന്നാല്‍, രാജ്യത്താകെ പ്രതിഫലിക്കുന്ന വികാര വിസ്ഫോടനമാണ് അയാളെ ഇത്തരത്തിലൊരു കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് അയാളുടെ മാതാപിതാക്കള്‍ പറയുന്നത്. ലീഡ്സിലെ ബ്രിട്ടാനിയ ഹോട്ടലിലേക്ക് എല്ലാവരും പോകണമെന്നായിരുന്നു ഇയാള്‍ പോസ്റ്റ് ഇട്ടത്. നികുതി ദായകന്റെ പണം ഉപയോഗിച്ച് അഭയാര്‍ത്ഥികള്‍ക്ക് സുഖ ജീവിതം ഒശ്രുക്കിയിരിക്കുകയാണെന്ന് മറ്റൊരു പോസ്റ്റില്‍ ഇയാള്‍ ആരോപിച്ചിരുന്നു. വിസയും പേരും വിലാസവുമില്ലാതെ ഇവിടെയെത്തി അവര്‍ യാതൊരു ജോലിയും ചെയ്യാതെ സുഖ ജീവിതം നയിക്കുകയാണെന്നും അതില്‍ അയാള്‍ ആരോപിക്കുന്നു.
210 അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ലീഡ്സ് സീക്രോഫ്റ്റിലെ ബ്രിട്ടാനിയ ഹോട്ടല്‍; അക്രമികള്‍ ആക്രമിച്ചിരുന്നു. ജനലുകളും മറ്റും കല്ലെറിഞ്ഞു തകര്‍ത്തു. അത് അടച്ചു പൂട്ടുന്നതിലേക്ക് വരെ ആക്രമണം എത്തിയതായും കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു ശേഷവും ഹോട്ടല്‍ ആക്രമിക്കപ്പെട്ടതായി കോടതിയെ അറിയിച്ചു. വാരാന്ത്യത്തില്‍ മുഴുവന്‍ നിരവധി പോലീസുകാരെ അതിനു മുന്പില് ഡ്യൂട്ടിക്ക് ഇടേണ്ടതായി വന്നു.
കാലില്‍ പരിക്കേറ്റതു കാരണം ഇയാള്‍ പുറത്തെ അക്രമങ്ങളില്‍ പങ്കെടുത്തിരുന്നില്ല. വീട്ടില്‍ ഇരുന്നായിരുന്നു ഇയാള്‍ പോസ്റ്റുകള്‍ ഇട്ടിരുന്നത് നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ സമൂഹമാധ്യമങ്ങള്‍ ഉപയൊഗിച്ച് വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നേരത്തെ സമാനമായ കുറ്റത്തിന് ടൈലര്‍ കേ എന്ന വ്യക്തിയെയും ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു.