- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; പരാതി കൊടുക്കാന്‍ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം : തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിതാശിശു വികസന വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വീണ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ നടപടികള്‍ […]
തിരുവനന്തപുരം : തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിതാശിശു വികസന വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വീണ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമെങ്കില്‍ അത് സ്വീകരിച്ച് തന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകും. പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കും. ഒരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.




