- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിമാനത്തില്‍ പറന്നെത്തി തീവണ്ടിയില്‍ മടക്കം; അവിടെ നിന്നും റോഡ് മാര്‍ഗ്ഗം കളവ് മുതല്‍ നേപ്പാളിലെത്തിക്കും; രാജ്യം വിട്ടാല്‍ ഐഎംഇഐയ്ക്കും കളളനെ പിടിക്കാനാകില്ല; ബോള്‍ഗാട്ടിയിലെ അലന് വോക്കര്‍ സംഗീത നിശയിലെ കള്ളന്മാര് അസ്ലം ഖാനും കൂട്ടുകാരും; മേവാത്തിക്കാര്ക്ക് പിന്നാലെ ഡല്‍ഹിയിലെ പോക്കറ്റടിക്കാരും കേരളത്തിലെത്തി?
മേവാത്തിക്കാര്ക്ക് പിന്നാലെ ഡല്‍ഹിയിലെ പോക്കറ്റടിക്കാരും കേരളത്തിലെത്തി?
കൊച്ചി: ഉത്തരേന്ത്യയിലെ മോഷണ മാഫിയ കേരളത്തെ നോട്ടമിടുന്നുവോ? തൃശൂരിലെ എടിഎം മോഷണം നടത്തിയത് മേവാത്തി സംഘമായിരുന്നു. വിമാനത്തിലും കാറിലുമെല്ലാം എത്തി കൃത്യമായി പദ്ധതി തയ്യാറാക്കി മോഷ്ടിക്കുന്ന മേവാത്തിക്കാരെ തമിഴ്‌നാട്ടില്‍ കുടുക്കിയത് കേരളാ പോലീസിന്റെ അതിവേഗം തിരിച്ചറിവായിരുന്നു. കണ്ടൈനറില്‍ കാറുമായി പോയവര്‍ കുടുങ്ങി. ഇതിന് പിന്നാലെ ബോള്‍ഗാട്ടിയില്‍ അലന്‍വോക്കര്‍ സംഗീതനിശയ്ക്കിടെയുണ്ടായ കൂട്ട മൊബൈല്‍ മോഷണം ചര്‍ച്ചകളിലെത്തി. ഈ അന്വേഷണവും രാജ്യാന്തര ബന്ധമുള്ള ഡല്‍ഹിയിലെ അസ്ലം ഖാന്‍ ഗ്യാങ്ങിലേക്ക് എത്തുകയാണ്. സംഗീതനിശകളുള്‍പ്പെടെ വന്‍ ജനക്കൂട്ടമുണ്ടാകുന്ന മെഗാ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് മൊബൈല്‍ ഫോണ്‍ മോഷണം ലക്ഷ്യമിട്ട് എത്തുന്ന വിദഗ്ധ പോക്കറ്റടിക്കാരുടെ സംഘമാണ് അസ്ലമിന്റേത്. പത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണു സംഘത്തിലുള്ളത്. പക്ഷേ എല്ലാവരും പോക്കറ്റടിയില്‍ വിരുതര്‍.
പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പു റാലികളില്‍ നിന്നു മുതല്‍ 2017ല്‍ മുംബൈയില്‍ നടന്ന ജസ്റ്റിന്‍ ബീബര്‍ സംഗീതനിശയില്‍ നിന്നു വരെ കൂട്ടത്തോടെ മൊബൈല്‍ ഫോണുകള്‍ പൊക്കിയ സംഘമാണ് അസ്ലമിന്റേത്. 2018 ജൂലൈയില്‍ അസ്ലമും കൂട്ടാളികളും ഈസ്റ്റ് ഡല്‍ഹി പൊലീസിന്റെ പിടിയിലായിരുന്നു. അസ്ലമിന്റെ വലംകയ്യായ മുകേഷ് കുമാറും പൊലീസ് പിടിയിലായിരുന്നു. 2013നും 2018നും ഇടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിപാടികളില്‍ നിന്ന് അസ്ലം സംഘം മോഷ്ടിച്ചത് 50,000 ഫോണുകളാണ്. ജയിലിലും ആയി. ഇപ്പോള്‍ പുറത്തുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇവര്‍ കൊച്ചിയിലും എത്താനുള്ള സാധ്യത പരിശോധിക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ ശേഷമാണ് ഇവരുടെ പോക്കറ്റടി മോഷണം.
ബോള്‍ഗാട്ടിയിലും ബെംഗളൂരുവിലും സംഗീതനിശയ്ക്കിടെ നടന്ന മൊബൈല്‍ മോഷണങ്ങളുടെ രീതി അസ്ലം ഗ്യാങ്ങിന്റേതിനു സമാനമാണ്. രാജ്യത്ത് ഇത്തരത്തില്‍ കൂട്ട മൊബൈല്‍ മോഷണം നടത്തുന്നവരും ഈ സംഘമാണ്. മൊബൈല്‍ മോഷ്ടിച്ചാലും ഐഎംഇഐ നമ്പര്‍ കാരണം അത് രാജ്യത്ത് ഉപയോഗിച്ചാലും പിടി വീഴും. ഇതെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് മൊബൈല്‍ മോഷണം കുറയാനുള്ള കാരണവും. ഇതിനെ മറികടന്നും മോഷ്ടിക്കുന്ന മൊബൈല്‍ വിറ്റ് കാശാക്കുന്നവരാണ് ഖാനും സംഘവും. ഇവര്‍ മോഷ്ടിക്കുന്ന മൊബൈല്‍ അതിര്‍ത്തി കടത്തും. റോഡ് മാര്‍ഗ്ഗം നേപ്പാളിലേക്കാകും കൊണ്ടു പോവുക. ഐഎംഇഎ നമ്പറിന്റെ പരിധി രാജ്യത്തിനുള്ളില്‍ മാത്രമാണ്. ഒരു ഫോണ്‍ രാജ്യത്തിനുള്ളില്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ഇതിലൂടെ മൊബൈല്‍ വിവരങ്ങള്‍ കിട്ടൂ. ഇത് മനസ്സിലാക്കി മോഷണ മൊബൈലുകള്‍ നേപ്പാളിലെത്തിച്ച് സെക്കന്റ് ഹാന്‍ഡ് മാര്‍ക്കറ്റിലൂടെ വില്‍ക്കും. ഇതാണ് ഈ സംഘത്തിന്റെ രീതി.
വന്‍ പരിപാടികള്‍ നടക്കുന്നിടത്ത് ഫ്‌ലൈറ്റില്‍ പറന്നെത്തി മോഷണം നടത്തി ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക് ചെയ്തു മടങ്ങും. അതിന് ശേഷം ബസില്‍ നേപ്പാളിലേക്ക്. വന്‍ തിരക്കുണ്ടാകാനിടയുള്ള പരിപാടികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും മനസ്സിലാക്കും. അതിന് ശേഷമാകും സംഘമെത്തുക. വിഐപി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ബുക് ചെയ്യും. വിഐപികളുടെ കൈയ്യില്‍ എല്ലാം ഐ ഫോണുകളുണ്ടാകുമെന്ന തിരിച്ചറിവിലാണ് ഇത്. ഇങ്ങനെ മോഷ്ടിക്കുന്ന മൊബൈലുകള്‍ നേപ്പാളിലൂടെ പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമെല്ലാം വില്‍ക്കുന്നതാണ് രീതി. മോഷ്ടാക്കളുടെ ചിത്രങ്ങളുള്‍പ്പെടെ അസ്ലം സംഘത്തെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ഡല്‍ഹി പൊലീസിന്റെ പക്കലുണ്ട്.
ബോള്‍ഗാട്ടിയില്‍ നടന്ന സംഗീതനിശയുടെ സിസിടിവി, വിഡിയോ ദൃശ്യങ്ങളില്‍ അസ്ലം സംഘത്തിലെ അംഗങ്ങള്‍ പെട്ടിട്ടുണ്ടോ എന്ന് കേരളാ പോലീസ് പരിശോധിക്കും. ഇതിന് വേണ്ടി പോലീസ് ഡല്‍ഹിയില്‍ എത്തി കഴിഞ്ഞു.