- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക്
തിരുവനന്തപുരം: തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിര്‍ദ്ദിഷ്ട പാര്‍ക്ക് സ്ഥാപിക്കുക. 256 ഏക്കര്‍ ഭൂമി ഈ ആവശ്യത്തിന് വിട്ടുനല്‍കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കാനുള്ള നിരാക്ഷേപ പത്രമാണ് നല്‍കിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കൂടുകളില്‍ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തില്‍ മ്യഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിര്‍ത്തി സ്വഭാവികവനവല്‍ക്കരണം നടത്തിയാണ് പാര്‍ക്കിന്റെ രൂപകല്‍പ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാര്‍ക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാര്‍ക്കിനോട് അനുബന്ധമായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മഴവെള്ള സംഭരണി, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെ നിര്‍ദിഷ്ട പാര്‍ക്കിലേക്ക് ആഗിരണം ചെയ്യും.
യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, പി പ്രസാദ്, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവര്‍ പങ്കെടുത്തു.