- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമില്ല; സി.ബി.ഐക്ക് നോട്ടീസ് അയച്ചു സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യ നിഷേധിച്ചത്. കോടതിയില്‍ സി.ബി.ഐ കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു. വിഷയത്തില്‍ സി.ബി.ഐക്ക് സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 23ന് കേസ് വീണ്ടും പരിഗണിക്കും. സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയാണ് കോടതിയില്‍ കെജ്രിവാളിന് വേണ്ടി ഹാജരായത്. ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ആം ആദ്മി അധ്യക്ഷന്റെ ജാമ്യഹരജി ഡല്‍ഹി […]
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യ നിഷേധിച്ചത്. കോടതിയില്‍ സി.ബി.ഐ കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു.
വിഷയത്തില്‍ സി.ബി.ഐക്ക് സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 23ന് കേസ് വീണ്ടും പരിഗണിക്കും. സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയാണ് കോടതിയില്‍ കെജ്രിവാളിന് വേണ്ടി ഹാജരായത്. ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി ജാമ്യാപേക്ഷ നല്‍കിയത്.
നേരത്തെ ആം ആദ്മി അധ്യക്ഷന്റെ ജാമ്യഹരജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ജസ്റ്റിസ് സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. മദ്യനയ അഴിമതിയില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു.
2024 മാര്‍ച്ച് 21നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സി.ബി.ഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.