- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്മഷിയുടെ ബോട്ടില്‍ തൊണ്ടയില്‍ കുടുങ്ങി; ഒന്നാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ കുഞ്ഞ് ത്രിഷിക യാത്രയായി
മുതലമട: തൃശൂരില്‍ കണ്മഷിയുടെ ബോട്ടില്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്കുഞ്ഞു മരിച്ചു. മുതലമട പാപ്പാന്‍ചള്ളയില്‍ അജീഷ് - ദീപിക ദമ്പതികളുടെ മകള്‍ ത്രിഷികയാണു ദാരുണമായി മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. കുഞ്ഞ് ബോട്ടില്‍ വിഴുങ്ങിയ ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രിയില്‍ വച്ചു ബോട്ടില്‍ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ കുട്ടി മരിച്ചു. ദിവസങ്ങള്‍ക്കു മുന്‍പാണു ത്രിഷികയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്.
Next Story