- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജന സ്ഥലം തിരഞ്ഞെടുത്തത് അഭിഭാഷക ബുദ്ധി; അഡ്വേക്കേറ്റ് കുപ്പായം സരിത ഊരിയത് മിനി മുത്തൂറ്റില്‍ ജോലി കിട്ടിയപ്പോള്‍; പാപ്പച്ചനെ വകവരുത്തിയത് ഇങ്ങനെ
കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി.പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനാണ് ഇത്. പാപ്പച്ചന്റെ നിക്ഷേപത്തുകയില്‍ നടത്തിയ തിരിമറി അറിയാതിരിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പാപ്പച്ചന്റെ മരണത്തിനു കാരണമായ അപകടത്തില്‍ കാറോടിച്ചിരുന്ന, പോളയത്തോട്ടില്‍ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന അനിമോന്‍, ശാസ്ത്രി നഗറില്‍ താമസിക്കുന്ന മാഹിന്‍, മിനി മുത്തൂറ്റ് നിധി എന്ന ധനകാര്യ സ്ഥാപന മുന്‍ ബ്രാഞ്ച് […]
കൊല്ലം: ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥന്‍ കൈരളി നഗര്‍ കുളിര്‍മയില്‍ സി.പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താനാണ് ഇത്. പാപ്പച്ചന്റെ നിക്ഷേപത്തുകയില്‍ നടത്തിയ തിരിമറി അറിയാതിരിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
പാപ്പച്ചന്റെ മരണത്തിനു കാരണമായ അപകടത്തില്‍ കാറോടിച്ചിരുന്ന, പോളയത്തോട്ടില്‍ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന അനിമോന്‍, ശാസ്ത്രി നഗറില്‍ താമസിക്കുന്ന മാഹിന്‍, മിനി മുത്തൂറ്റ് നിധി എന്ന ധനകാര്യ സ്ഥാപന മുന്‍ ബ്രാഞ്ച് മാനേജര്‍ പേരൂര്‍ക്കട സ്വദേശി സരിത, അവരുടെ സഹപ്രവര്‍ത്തകനായിരുന്ന കെ.പി.അനൂപ് എന്നിവരെയാണ് വിശദമായി ചോദ്യം ചെയ്യുക. സരിത (45) നേരത്തേ വര്‍ഷങ്ങളോളം കൊല്ലത്തെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ധനകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചതോടെയാണ് അഭിഭാഷക ജോലി വിട്ടത്.
പാപ്പച്ചനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം തിരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും വിജനമായ സ്ഥലമാണ്. നഗരമധ്യത്തിലെങ്കിലും ആരും അധികം സഞ്ചരിക്കാത്ത വഴിയെന്ന് ഉറപ്പിച്ചായിരുന്നു ആസൂത്രണം. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന്റെ അരികിലൂടെ പോകുന്ന റോഡാണ് കൊലപാതകത്തിനായി സംഘം തിരഞ്ഞെടുത്തത്. അഭിഭാഷക ബുദ്ധിയായിരുന്നു ഇതിനെല്ലാം പിന്നില്‍. തെളിവില്ലാതെ അപകടം ആസൂത്രണം ചെയ്യുകയായിരുന്നു അവര്‍.
സാമ്പത്തിക തിരിമറി നടത്തിയ രീതി, ലഭിച്ച പണം, ആ പണം എന്തിനായി ചെലവഴിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതികളില്‍ നിന്നു ലഭിക്കണം. കൂടാതെ, കുറ്റകൃത്യത്തില്‍ ഓരോരുത്തരുടെയും പങ്കും കണ്ടെത്തണം. ഇതിന് വേണ്ടിയാണ് വിശദ ചോദ്യം ചെയ്യല്‍ നടത്തുന്നത്. കേസില്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. ഇതിലൂടെ പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നത് ഒഴിവാക്കാനാണ് ശ്രമം.
പാപ്പച്ചന്റെ നിക്ഷേപത്തുകയില്‍ നടത്തിയ തിരിമറി അറിയാതിരിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മേയ് 23ന് ഉച്ചയ്ക്കാണ് പാപ്പച്ചനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം മരിച്ചു. ഒരു വീട്ടിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യത്തില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി അനിമോനെ മേയ് 28ന് അറസ്റ്റ് ചെയ്തത്.
പാപ്പച്ചന്റെ വീടും കാറിടിപ്പിച്ച സ്ഥലവുമായി ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സ്ഥലം അനിമോനും ഓട്ടോറിക്ഷ ഡ്രൈവറായ മാഹിനും നേരത്തേ പരിചയമുണ്ട്. ഈ വഴി പാപ്പച്ചനെ വിളിച്ചു കൊണ്ടുവരാന്‍ നിര്‍ദേശിച്ചതും ക്വട്ടേഷന്‍ സംഘം തന്നെയാണ്. വിജനമായ സ്ഥലമായതു കൊണ്ട് കാറുമായി കടന്നുകളയാനും ഏറെ എളുപ്പമാണെന്ന് അവര്‍ കരുതി. അങ്ങനെയാണ് സ്ഥലം നിശ്ചയിച്ചത്.