- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിയാരത്ത് വന്‍കഞ്ചാവ് വേട്ട; കഞ്ചാവ് വേര്‍തിരിക്കുന്നതിനിടെ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് 9.700 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എംഹേമലതയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം പരിയാരം ഇന്‍സ്പെക്ടര്‍ വിനീഷ് കുമാര്‍ എംപി, എസ് ഐ രാഘവന്‍ എന്‍ പി എന്നിവരുടെ നേതൃത്വത്തിലുള്ള പരിയാരം പോലീസും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി 8.30 ന് അലക്യംപാലം ഗ്രീന്‍സ് റിസോര്‍ട് നു സമീപം നടത്തിയപരിശോധനയിലാണ് 9.700 കിലോ കഞ്ചാവുമായി .അലക്യംപാലം […]
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പരിയാരത്ത് 9.700 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എംഹേമലതയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം പരിയാരം ഇന്‍സ്പെക്ടര്‍ വിനീഷ് കുമാര്‍ എംപി, എസ് ഐ രാഘവന്‍ എന്‍ പി എന്നിവരുടെ നേതൃത്വത്തിലുള്ള പരിയാരം പോലീസും സംയുക്തമായി നടത്തിയ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തിങ്കളാഴ്ച്ച രാത്രി 8.30 ന് അലക്യംപാലം ഗ്രീന്‍സ് റിസോര്‍ട് നു സമീപം നടത്തിയപരിശോധനയിലാണ് 9.700 കിലോ കഞ്ചാവുമായി .അലക്യംപാലം സ്വദേശി തമ്പില്ലന്‍ ഹൌസ് ല്‍ കാര്‍ലോസ് കുര്യയാക്കോസ്(25),ചെറുതാഴം സ്വദേശി പൊന്നാരം വീട്ടില്‍ അഭിജിത്ത് കെ വി (24),എമ്പേറ്റ് സ്വദേശി കല്ലുവെട്ടാം കുഴിയില്‍ ഹൌസില്‍ ഷിബിന്‍ കെ (25),ശ്രീസ്ത സ്വദേശി കോയിലേരിയന്‍ ഹൌസ് ല്‍ ഷിജിന്‍ ദാസ്. കെ, (28),വിളയാങ്കോട് സ്വദേശി റോബിന്‍ റോഡ്‌സ് (27) എന്നിവരാണ്പിടിയിലായത്.പ്രതികള്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാനകഞ്ചാവ് വില്‍പ്പനക്കാര്‍ ആണെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ പ്രമോദ് എന്‍ പി, ബൈജു, രാജീഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിപി. കെ ധനഞ്ജയ ബാബു ന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി ശക്തമായ പരിശോധനയാണ് നടന്നു വരുന്നത് .തളിപ്പറമ്പില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പയ്യന്നൂരില്‍ അനധികൃതമായി കടത്തികൊണ്ട് വന്ന 46 ലക്ഷത്തിന്റെ കുഴല്‍ പണവും പിടികൂടിയിരുന്നു




