- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു; സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍
പമ്പ: ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവ് പമ്പയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ടു. പമ്പയാറ്റില്‍ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ആനന്ദ് (36) എന്ന തീര്‍ത്ഥടകനാണ് ഒഴുക്കില്‍പ്പെട്ടത്. ഒഴുകി പോയ ആനന്ദിനെ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കില്‍ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന ആനന്ദ് സുരക്ഷയുടെ ഭാഗമായി നദിയില്‍ അഗ്‌നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങിപ്പോകുകയായിരുന്നു. മാസപൂജ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വന്ന അഗ്‌നിശമന […]
പമ്പ: ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവ് പമ്പയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ടു. പമ്പയാറ്റില്‍ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ആനന്ദ് (36) എന്ന തീര്‍ത്ഥടകനാണ് ഒഴുക്കില്‍പ്പെട്ടത്. ഒഴുകി പോയ ആനന്ദിനെ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കില്‍ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന ആനന്ദ് സുരക്ഷയുടെ ഭാഗമായി നദിയില്‍ അഗ്‌നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങിപ്പോകുകയായിരുന്നു. മാസപൂജ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വന്ന അഗ്‌നിശമന സേനയിലെ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ ബിജു വി ആര്‍, രതീഷ് ബി, കണ്ണന്‍ എസ് എന്നിവര്‍ ഇത് കാണുകയും, നല്ല ഒഴുക്കുള്ള വെള്ളത്തിലേക്ക് ഇറങ്ങി സാഹസികമായി നീന്തിച്ചെന്ന് രക്ഷിക്കുകയുമായിരുന്നു.




