കൊച്ചി: കൊച്ചി നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണു. 16 വയസ്സുകാരി ഫിദയാണ് കായലില്‍ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. സ്ഥലത്ത് കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.

നിലമ്പൂര്‍ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസം. നാട്ടുകാരടക്കം ചെറുവള്ളങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഫയര്‍ ഫോഴ്‌സും സ്‌കൂബാ ടീമും തിരച്ചില്‍ ആരംഭിച്ചു.