- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലെ ഉരുള്‍പൊട്ടല്‍; കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ നല്‍കാന്‍ സഹാറയോട് നിര്‍ദേശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടിരൂപ നല്‍കാന്‍ സഹാര ഗ്രൂപ്പ് കമ്പനികളോടും ഡയറക്ടര്‍മാരോടും നിര്‍ദേശിച്ച് സുപ്രീംകോടതി. പണം അടച്ച പലര്‍ക്കും ഫ്‌ലാറ്റുകള്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ പിഴയായാണ് രണ്ട് കോടി രൂപ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സഹാറ ഗ്രൂപ്പിനു കീഴിലുള്ള പത്തു കമ്പനികള്‍ പത്തുലക്ഷം രൂപവീതവും 20 ഡയറക്ടര്‍മാര്‍ അഞ്ചുലക്ഷം രൂപവീതവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നാണ് ജസ്റ്റിസ് ഹിമ കോലി അധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചത്. പണമടച്ച ചിലര്‍ക്ക് […]
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടിരൂപ നല്‍കാന്‍ സഹാര ഗ്രൂപ്പ് കമ്പനികളോടും ഡയറക്ടര്‍മാരോടും നിര്‍ദേശിച്ച് സുപ്രീംകോടതി. പണം അടച്ച പലര്‍ക്കും ഫ്‌ലാറ്റുകള്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട കേസില്‍ പിഴയായാണ് രണ്ട് കോടി രൂപ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
സഹാറ ഗ്രൂപ്പിനു കീഴിലുള്ള പത്തു കമ്പനികള്‍ പത്തുലക്ഷം രൂപവീതവും 20 ഡയറക്ടര്‍മാര്‍ അഞ്ചുലക്ഷം രൂപവീതവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നാണ് ജസ്റ്റിസ് ഹിമ കോലി അധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചത്. പണമടച്ച ചിലര്‍ക്ക് ഫ്‌ളാറ്റുകള്‍ നല്‍കണമെന്ന് 2023 ഒക്ടോബറില്‍ സുപ്രീംകോടതി സഹാരയോട് ആവശ്യപ്പെട്ടിരുന്നു.