- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി കഴിഞ്ഞു മടങ്ങിയ നഴ്‌സിനെ ബലാല്‍സംഗം ചെയ്തു കൊന്നു; മുഖം കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു: ദിവസങ്ങള്‍ക്ക് ശേഷം പ്രതി രാജസ്ഥാനില്‍ അറസ്റ്റില്‍
രുദ്രാപുര്‍: ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനെ ബലാല്‍സംഗം ചെയ്യുകയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ദിവസങ്ങള്‍ക്ക് ശേഷം പോലിസ് പിടിയിലായി. സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി ധര്‍മേന്ദ്രയെ രാജസ്ഥാനില്‍ നിന്നും പോലിസ് പിടികൂടുക ആയിരുന്നു. കഴിഞ്ഞ മാസം 30നാണ് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കാണാതായത്. വൈകിട്ട് ജോലി കഴിഞ്ഞ് ഇന്ദ്ര ചൗക്കില്‍നിന്ന് റിക്ഷയില്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ യുവതി വീട്ടിലെത്തിയില്ല. തുടര്‍ന്ന് സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് അനുജത്തി നല്‍കിയ […]
രുദ്രാപുര്‍: ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനെ ബലാല്‍സംഗം ചെയ്യുകയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ദിവസങ്ങള്‍ക്ക് ശേഷം പോലിസ് പിടിയിലായി. സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി ധര്‍മേന്ദ്രയെ രാജസ്ഥാനില്‍ നിന്നും പോലിസ് പിടികൂടുക ആയിരുന്നു.
കഴിഞ്ഞ മാസം 30നാണ് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ കാണാതായത്. വൈകിട്ട് ജോലി കഴിഞ്ഞ് ഇന്ദ്ര ചൗക്കില്‍നിന്ന് റിക്ഷയില്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ യുവതി വീട്ടിലെത്തിയില്ല. തുടര്‍ന്ന് സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് അനുജത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുപി അതിര്‍ത്തിയിലെ ദിബ്ദിബ ഗ്രാമത്തില്‍നിന്ന് ഈ മാസം 8ന് മൃതദേഹം കണ്ടെടുത്തത്.
ഷാള്‍ കൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തുകയും മുഖം കല്ലുകൊണ്ട് ഇടിച്ച് തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും പഴ്സിലുണ്ടായിരുന്ന 3,000 രൂപയും കവര്‍ന്നതായും പ്രതി സമ്മതിച്ചു. യുവതി റിക്ഷയില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
യുവതി ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ ധര്‍മേന്ദ്ര പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി. യുവതി ബഹളം വച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചതോടെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. യുവതിക്ക് 11 വയസ്സുള്ള മകളുണ്ട്.
കൊല്‍ക്കത്തയില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണു കഴിഞ്ഞ മാസം 30 നു നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.