- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ മുല്ലയ്ക്കലില്‍ ജ്വല്ലറിയില്‍ മോഷണം; ലക്ഷങ്ങളുടെ ആഭരണങ്ങള്‍ കവര്‍ന്നു: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
ആലപ്പുഴ മുല്ലയ്ക്കലില്‍ ജ്വല്ലറിയില്‍ മോഷണം. സ്വര്‍ണക്കടയുടെ ഓടിളക്കി അകത്തുകടന്ന കള്ളന്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. രാവിലെ ജ്വല്ലറി തുറന്ന ജീവനക്കാരാണ് മോഷണം നടന്നതായി അറിയുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കടയുടെ പിന്നിലൂടെ മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിയാണ് കള്ളന്‍ അകത്ത് കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. മുഖംമൂടിയും കയ്യുറകളും ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. അലമാരയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ […]
ആലപ്പുഴ മുല്ലയ്ക്കലില്‍ ജ്വല്ലറിയില്‍ മോഷണം. സ്വര്‍ണക്കടയുടെ ഓടിളക്കി അകത്തുകടന്ന കള്ളന്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. രാവിലെ ജ്വല്ലറി തുറന്ന ജീവനക്കാരാണ് മോഷണം നടന്നതായി അറിയുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കടയുടെ പിന്നിലൂടെ മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിയാണ് കള്ളന്‍ അകത്ത് കടന്നത്.
ഇതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. മുഖംമൂടിയും കയ്യുറകളും ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. അലമാരയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ പൂട്ടും കൈപ്പിടിയും തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏകദേശം എട്ട് കിലോഗ്രാം വെള്ളി ആഭരണങ്ങളും സ്വര്‍ണം പൊതിഞ്ഞ ആറു ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളും പ്രതി കവര്‍ന്നു. ഏകദേശം 13 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ പറഞ്ഞു.
സമീപത്തെ മറ്റൊരു ജ്വല്ലറിയില്‍ മൂന്നു മാസം മുന്‍പു പകല്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഇപ്പോള്‍ ജാമ്യത്തിലാണ്. ഇയാള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം മോഷ്ടാക്കളെയാണ് പൊലീസ് സംശയിക്കുന്നത്. മോഷണ ശേഷം ഇരുചക്രവാഹനത്തില്‍ മോഷ്ടാവ് എന്നു സംശയിക്കുന്നയാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുട്ടില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിട്ടില്ല. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ നോര്‍ത്ത് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.




