അടിമാലി: മോഷ്ടിച്ച ബസുമായി പോകുന്നതിനിടെ ബസ് പാതയോരത്തെ വൈദ്യുതത്തൂണിലും മണ്‍തിട്ടയിലും ഇടിച്ചതിനെത്തുടര്‍ന്ന് ബസ് ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു. അടിമാലിയില്‍നിന്ന് നെടുങ്കണ്ടത്തേക്ക് സര്‍വീസ് നടത്തുന്ന 'നക്ഷത്ര' എന്ന ബസാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. മുനിയറയില്‍ നിര്‍ത്തിയിട്ടിരിക്കുക ആയിരുന്നു ബസ്.

ബൈസണ്‍വാലി നാല്പതേക്കറിലെ വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചത്തെ സര്‍വീസ് അവസാനിച്ചശേഷം രാത്രിയില്‍ കൊന്നത്തടി പഞ്ചായത്തിലെ മുനിയറയിലെ റോഡരികില്‍ ബസ് നിര്‍ത്തി ജീവനക്കാര്‍ വീട്ടില്‍ പോയിരുന്നു. എന്‍ജിന്‍ സ്വിച്ച് ഷോര്‍ട്ട് ചെയ്താണ് ബസ് മോഷ്ടാക്കള്‍ കടത്തിയത്.

കമ്പിളികണ്ടം സ്വദേശികളുടേതാണ് ബസ്. ബസ് വന്ന വഴിയിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെള്ളത്തൂവല്‍ പോലീസ്.