- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിയവര്‍ക്ക് മീതെ ട്രക്ക് പാഞ്ഞുകയറി; മൂന്നു പേര്‍ മരിച്ചു: ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി അന്വേഷണം
ശാസ്ത്രി പാര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിയന്ത്രണംവിട്ടെത്തിയ ട്രക്ക് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മീതെ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു.മെട്രോ സ്റ്റേഷനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിലെ ഫുട്പാത്തില്‍ കിടന്നവരാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. മരിച്ചവരില്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ജാക്കിറിനെ (35) മാത്രമാണ് തിരിച്ചറിഞ്ഞത്. ചെറിയ ജോലികള്‍ ചെയ്ത് ഡല്‍ഹിയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പതിവായി ഇവിടെയാണ് ഉറങ്ങിയിരുന്നതെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. പഗുരുതരമായി പരുക്കേറ്റ മുഷ്താഖ് (35), കമലേഷ് (36) […]
ശാസ്ത്രി പാര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിയന്ത്രണംവിട്ടെത്തിയ ട്രക്ക് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മീതെ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു.
മെട്രോ സ്റ്റേഷനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിലെ ഫുട്പാത്തില്‍ കിടന്നവരാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
മരിച്ചവരില്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ജാക്കിറിനെ (35) മാത്രമാണ് തിരിച്ചറിഞ്ഞത്. ചെറിയ ജോലികള്‍ ചെയ്ത് ഡല്‍ഹിയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പതിവായി ഇവിടെയാണ് ഉറങ്ങിയിരുന്നതെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. പഗുരുതരമായി പരുക്കേറ്റ മുഷ്താഖ് (35), കമലേഷ് (36) എന്നിവരെ ജെപിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രക്കിന്റെ പിന്നില്‍ നിന്നഴിഞ്ഞുവീണ കയര്‍ കാലില്‍ കുരുങ്ങിയ 2 പേരെ കുറച്ചുദൂരം വലിച്ചിഴച്ചെങ്കിലും ഇവര്‍ക്കു കാര്യമായ പരുക്കേറ്റില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ജെയിനുള്‍ എന്ന യുവാവ് പറഞ്ഞു. ഡ്രൈവറെ കണ്ടെത്താന്‍ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ടെന്ന് ഡിസിപി ജോയ് ടിര്‍ക്കി പറഞ്ഞു.




