തലയില്‍ 16 തുന്നല്‍; എന്നിട്ടും മോര്‍ച്ചറിക്ക് മുന്നില്‍ കാത്തിരിപ്പ് തുടര്‍ന്ന് ഷാഹിദ്: ഉരുള്‍ തട്ടിയെടുത്തത് ഷാഹിദിന്റെ ഏഴു സുഹൃത്തുക്കളെ
മേപ്പാടി: മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഷാഹിദ് എന്ന ചെറുപ്പക്കാരനെ സദാസമയവും കാണാം. തലയില്‍ 16 തുന്നലുകളുമായാണ് ഷാഹിദ് എന്ന ചെറുപ്പക്കാരന്റെ നില്‍പ്പ്. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള തന്റെ സുഹൃത്തുക്കളെ തേടിയാണ് ഷാഹിദ് മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയത്. ഒന്നരമാസം മുന്‍പു മുണ്ടക്കൈ പുഴയില്‍ വീണാണു ഷാഹിദിന്റെ തലപൊട്ടിയത്. അതേ പുഴ ഷാഹിദിന്റെ 7 സുഹൃത്തുക്കളെയാണ് ഉരുള്‍ രാവില്‍ കാണാമറയത്തേക്ക് എടുത്തു കൊണ്ടു പോയത്. അന്ന് വൈകിട്ട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മോര്‍ച്ചറിയില്‍ വൊളന്റിയറായി തുടങ്ങിയ സേവനം ഷാഹിദ് കുരിക്കല്‍ ഇന്നും […]
- Share
- Tweet
- Telegram
- LinkedIniiiii
മേപ്പാടി: മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ഷാഹിദ് എന്ന ചെറുപ്പക്കാരനെ സദാസമയവും കാണാം. തലയില്‍ 16 തുന്നലുകളുമായാണ് ഷാഹിദ് എന്ന ചെറുപ്പക്കാരന്റെ നില്‍പ്പ്. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള തന്റെ സുഹൃത്തുക്കളെ തേടിയാണ് ഷാഹിദ് മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയത്. ഒന്നരമാസം മുന്‍പു മുണ്ടക്കൈ പുഴയില്‍ വീണാണു ഷാഹിദിന്റെ തലപൊട്ടിയത്. അതേ പുഴ ഷാഹിദിന്റെ 7 സുഹൃത്തുക്കളെയാണ് ഉരുള്‍ രാവില്‍ കാണാമറയത്തേക്ക് എടുത്തു കൊണ്ടു പോയത്.
അന്ന് വൈകിട്ട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മോര്‍ച്ചറിയില്‍ വൊളന്റിയറായി തുടങ്ങിയ സേവനം ഷാഹിദ് കുരിക്കല്‍ ഇന്നും തുടരുന്നു. ഓരോ ആംബുലന്‍സും മൃതദേഹങ്ങളുമായി എത്തുമ്പോള്‍ ഷാഹിദിന്റെ നെഞ്ചില്‍ തീയാണ്. അഴുകിത്തുടങ്ങിയ മൃതശരീരങ്ങളുമായി ഓരോ ആംബുലന്‍സ് മോര്‍ച്ചറിക്കു മുന്നിലേക്കെത്തുമ്പോഴും ഷാഹിദ് ഓടിയെത്തും. ഇരുകയ്യും നീട്ടി ഏറ്റുവാങ്ങും. കൂട്ടുകാരുടെ മുഖമാണോയെന്നു പരതും. അകത്തേക്ക് കൊണ്ടുപോകും.
ചൂരല്‍മല, മേപ്പാടി പ്രദേശങ്ങളിലെ സ്വകാര്യ ടൂര്‍ പരിപാടികളിലെ ഓഫ് റോഡ് ഡ്രൈവറാണ് ഷാഹിദ്. സഞ്ചാരികളെയുംകൊണ്ട് നടത്തിയ അത്തരമൊരു യാത്രയ്ക്കിടയിലാണ് തെന്നിവീണു പരുക്കേറ്റത്.
മേപ്പാടി സ്വദേശിയായ ഷാഹിദിന്റെ ചൂരല്‍മലയിലുള്ള തറവാടുവീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. അവിടെ ആരും താമസിക്കാതിരുന്നതു രക്ഷയായി. എന്നാല്‍ ഓഫ് റോഡ് യാത്രയില്‍ തന്റെ വലംകയ്യായിരുന്ന ഡ്രൈവര്‍ മഹേഷിനെ കാണാതായി.
ചികിത്സയില്‍ തുടരുന്നതിനാല്‍ ഡോക്ടറോടു ചോദിച്ചിട്ടാണു മോര്‍ച്ചറിയിലേക്ക് വന്നത്. ഷാഹിദിന് നേരിട്ടറിയാവുന്ന ആളുകളെ തേടിയാണ് പലരുമെത്തുന്നത്. ഭൂരിഭാഗം ശരീരങ്ങളും തിരിച്ചറിയാനാകാത്ത നിലയിലാണ്. 'അവരെയും കിട്ടും … എനിക്കുറപ്പാണ്' ഷാഹിദ് പറഞ്ഞു.