- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനം ഇടിച്ചു; നടുറോഡില്‍ യുവതിക്ക് ദാരുണ മരണം
താമരശ്ശേരി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന്‍ (26) ആണ് മരിച്ചത്. ഭര്‍ത്താവ് പുതുപ്പാടി മൈലള്ളാംപാറ കല്ലാഞ്ഞിമാട്ടുമ്മല്‍ നൗഫലിന് പരിക്കേറ്റു. കുന്ദമംഗലം ഉപ്പഞ്ചേരിമ്മല്‍താഴം ബസ്സ്‌റ്റോപ്പിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലുള്ള സഹോദരനെ കാണാനായി പുതുപ്പാടിയില്‍നിന്ന് പോകുമ്പോഴായിരുന്നു അപകടം. അതിവേഗത്തില്‍ വന്ന വാഹനം ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയതെന്നാണ് […]
താമരശ്ശേരി: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് യുവതി മരിച്ചു. അമിത വേഗത്തിലെത്തിയ വാഹനം നിര്‍ത്താതെപോയി. പുതുപ്പാടി മലപുറം പള്ളിക്കുന്നുമ്മലില്‍ താമസിക്കുന്ന ആച്ചിയില്‍ പെരിങ്കല്ലമൂല നാജിയ ഷെറിന്‍ (26) ആണ് മരിച്ചത്. ഭര്‍ത്താവ് പുതുപ്പാടി മൈലള്ളാംപാറ കല്ലാഞ്ഞിമാട്ടുമ്മല്‍ നൗഫലിന് പരിക്കേറ്റു.
കുന്ദമംഗലം ഉപ്പഞ്ചേരിമ്മല്‍താഴം ബസ്സ്‌റ്റോപ്പിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലുള്ള സഹോദരനെ കാണാനായി പുതുപ്പാടിയില്‍നിന്ന് പോകുമ്പോഴായിരുന്നു അപകടം. അതിവേഗത്തില്‍ വന്ന വാഹനം ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു.
പിക്കപ്പ് വാനാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും നാജിയ മരിച്ചു. കബീര്‍-സാജിദ ദമ്പതിമാരുടെ മകളാണ് നാജിയ ഷെറിന്‍. നഫീസത്തുല്‍ നിസ്‌റ ഏകമകളാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഹിജാസ്, മുഹമ്മദ് സിനാന്‍, മുഹമ്മദ് സിദാന്‍. കുന്ദമംഗലം പോലീസ് കേസെടുത്തു.




