- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം; 108 ആംബുലന്‍സില്‍ പെണ്കുഞ്ഞുന് ജന്മം നല്‍കി അതിഥി തൊഴിലാളി
തൊടുപുഴ: പ്രവസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി യുവതിക്ക് ആംബുലന്‍സില്‍ സുഖ പ്രസവം. അതിഥി തൊഴിലാളിയായ യുവതിയാണ് 108 ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജാര്‍ഖണ്ഡ് സ്വദേശിനിയും പന്നിയാര്‍ എസ്റ്റേറ്റില്‍ താമസക്കാരിയുമായ നീനയാണ് (21) ആംബുലന്‍സില്‍ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. പ്രസവവേദനയെത്തുടര്‍ന്ന് ശാന്തന്‍പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ നീനയെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ വി.ആര്‍.ശ്രീകുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യന്‍ ലിന്റു […]
തൊടുപുഴ: പ്രവസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി യുവതിക്ക് ആംബുലന്‍സില്‍ സുഖ പ്രസവം. അതിഥി തൊഴിലാളിയായ യുവതിയാണ് 108 ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജാര്‍ഖണ്ഡ് സ്വദേശിനിയും പന്നിയാര്‍ എസ്റ്റേറ്റില്‍ താമസക്കാരിയുമായ നീനയാണ് (21) ആംബുലന്‍സില്‍ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.
പ്രസവവേദനയെത്തുടര്‍ന്ന് ശാന്തന്‍പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ നീനയെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ വി.ആര്‍.ശ്രീകുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യന്‍ ലിന്റു ടിസ് എന്നിവര്‍ ആശുപത്രിയില്‍ എത്തി നീനുവുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു തിരിച്ചു.
കള്ളിപ്പാറ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് 5.35ന് ലിന്റുവിന്റെ പരിചരണത്തില്‍ യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ശ്രീകുമാര്‍ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.