കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ലാറ്റിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി താഴെവീഴുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.

വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഫ്‌ലാറ്റില്‍ മുറിയെടുത്തത്. പാലാ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.