തിരുവല്ല: സൗഹൃദം സ്ഥാപിച്ച് യുവതിയെ പീഡിപ്പിക്കുകയും പത്തുലക്ഷം രൂപ തട്ടിയെടുക്കുകയുംചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കന്യാകുമാരി സ്വദേശി വിളവന്‍കോട് മാങ്കോട് അമ്പലക്കാലയില്‍ സജിന്‍ ദാസ് (24) ആണ് പിടിയിലായത്. മേസ്തിരിപ്പണിക്കായി മൂന്നുവര്‍ഷം മുമ്പ് ഇവിടെ എത്തിയ ഇയാള്‍ കവിയൂരില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ യുവതിയുമായി പരിചയത്തിലായി.

ഇതിനിടെ പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി പത്ത് ലക്ഷം രൂപ സജിന്‍ തട്ടിയെടുത്തെന്നുമാണ് കേസ്. ഭീഷണി തുടര്‍ന്നതോടെ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. വാടകവീട്ടില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.