മൂത്തേടം: റോഡിനുകുറുകെ ഓടിയ മുള്ളന്‍പന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മൂത്തേടം കാരപ്പുറം ബാലംകുളത്തെ കൂനര്‍ക്കാടന്‍ ഹമീദിന്റെ മകന്‍ ഷഫീഖ് (ബാവ-34) ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാലങ്കര പാറായിപ്പടിയിലാണ് അപകടം. കാളികാവിലേക്ക് ജോലിക്കായി പോകുമ്പോഴാണ് ഷഫീഖ് അപകടത്തില്‍ പെട്ടത്.

മുള്ളന്‍പന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതിത്തൂണിലും ഇടിച്ചു. തെറിച്ചുവീണ ഷഫീഖിനെ ശബ്ദംകേട്ടെത്തിയവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുബൈദ. ഭാര്യ: സിദ്‌റത്തുല്‍ മുന്‍തഹ. മകള്‍: ഷസ. സഹോദരങ്ങള്‍: ഷംസീര്‍, സബിത, സബ്‌ന.