- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ആലപ്പുഴയിൽ വീണ്ടും ആശങ്കപടർത്തി പക്ഷിപ്പനിയുടെ സൂചന; സാംപിൾ പരിശോധനക്കയച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയെ വീണ്ടും ആശങ്കയിലാഴ്ത്തി മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.കൈനകരി തോട്ടുവാത്തലയിലാണ് മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണോ എന്നാണ് പ്രഥമിക നിഗമനം.എന്നാൽ, സാംപിൾ പരിശോധിച്ച ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചാൽ ഉടൻ പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിക്കാൻ (കള്ളിങ്) ജില്ലാ കലക്ടർ എ.അലക്സാണ്ടറിന്റെ നേതൃത്വത്തിൽ തയ്യാറെടുപ്പു നടത്തിയിട്ടുണ്ട്. നേരത്തെ പള്ളിപ്പാട്, കരുവാറ്റ, നെടുമുടി, തകഴി എന്നിവിടങ്ങളിൽ പക്ഷിപ്പനി കാരണം ഒട്ടേറെ താറാവുകൾ ചാവുകയും ബാക്കിയുള്ളവയെ കൊല്ലുകയും ചെയ്തിരുന്നു.
Next Story