- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെ മുസ്ലീലീഗ് നിയന്ത്രിക്കുന്നുവെന്നും സംഘടനയിൽ മതവിവേചനമുണ്ടെന്നും ആരോപിച്ച് പാർട്ടി വിട്ടു; സിറ്റിങ്ങ് ഡിവിഷനിൽ സ്വതന്ത്രനായി മൽസരിച്ചപ്പോൾ പിന്തുണയുമായി എൽഡിഎഫ്; 138 സീറ്റിന് ചെങ്കള ഡിവിഷൻ പിടിച്ചതോടെ യുഡിഎഫ് ജില്ലാ പഞ്ചായത്തിൽ വീണു; കാസർകോട് ജില്ലാ പഞ്ചായത്തിലെ എൽഡിഎഫിന്റെ ഭാഗ്യതാരമായി ഷാനവാസ് പാദൂർ
കാസർകോട്: ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ ഷാനവാസ് പാദൂരിന്റെ വിജയം കോൺഗ്രസിനെ പിടിച്ചു കുലുക്കുന്നു. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി ടി ഡി കബീറിനെയാണ് ഇദ്ദേഹം വെറും 138 വോട്ടിന്റെ ഭൂരിപക്ഷത്തിന് മലർത്തി അടിച്ചത്. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റാണ് കോൺഗ്രസിൽ നിന്നും അടുത്തിടെ രാജിവെച്ച് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ നിന്നും മത്സരിച്ച ഷാനവാസ് പിടിച്ചെടുത്തത്. എൽ ഡി എഫ് പിന്തുണയോടെയാണ് ഷാനവാസ് മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് ഷാനവാസ് ജില്ലാ പഞ്ചായത്തംഗമാവുന്നത്. ഇതോടെ ജില്ലാപഞ്ചായത്തും ഫലത്തിൽ യുഡിഎഫിന് നഷ്ടമായിരിക്കയാണ്.
കാസർകോട് എൽഡിഎഫ് 7, യുഡിഎഫ്7, എൻഡിഎ 2 എന്നിങ്ങനെയാണ് കക്ഷിനില. എന്നാൽ ചെങ്കള ഡിവിഷനിൽ നിന്ന് ജയിച്ച ഷാനവാസ് പാദൂരിനെ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ സ്വതന്ത്രൻ എന്നാണ് കാണിച്ചിരിക്കുന്നത്. ഈ വോട്ടുകൂടി ചേരുന്നതോടെ എൽഡിഎഫിന്റെ സീറ്റുകൾ 8 ആയി ഉയരും. 17 അംഗ ജില്ലാ പഞ്ചായത്തിൽ 2 സീറ്റുകൾ കിട്ടിയ ബിജെപി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടു നിൽക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ കാസർകോട് ജില്ലാ പഞ്ചായത്തും തങ്ങൾ ഭരിക്കുമെന്നാണ് എൽഡിഎഫ് നേതാക്കൾ ഉറപ്പിച്ച് പറയുന്നത്.
2016 ൽ ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിൽനിന്നും എല്ലാ പ്രതിസന്ധികളേയും തരണംചെയ്തുകൊണ്ട് മികച്ച വിജയം നേടിയാണ് ഷാനവാസ് കോൺഗ്രസിലെ താരോദയമായി മാറിയിയത്. സാധാരണ കോൺഗ്രസ് പ്രവർത്തകനായി പ്രവർത്തിച്ചുവന്നിരുന്ന ഷാനവാസ് പാർട്ടി ഭാരവാഹിത്വമൊന്നും വഹിച്ചിരുന്നില്ല. ചെമ്മനാട് പഞ്ചായത്തിലും മറ്റും കോൺഗ്രസിനെ വളർത്തിക്കൊണ്ടുവന്ന പിതാവ് പാദൂർ കുഞ്ഞഹമ്മദ് ഹാജി എന്ന പാദൂർ കുഞ്ഞാമു ഹാജി കോൺഗ്രസിന്റെ കരുത്തനായ നേതാവായി കൂടെ ഉണ്ടായിരുന്നതിനാൽ പിതാവിന്റെ തണലിൽതന്നെ പ്രവർത്തിക്കുകയായിരുന്നു ഷാനവാസ്. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം ഷാനവാസിന് ഗുണമായി.കഴിഞ്ഞതവണ വിജയിച്ച് ജില്ലാ പഞ്ചായത്തിൽ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചു വരുകയായിരുന്ന ഷാനവാസ് പാദൂർ.
കാസർകോട് കോൺഗ്രസിനെ മുസ്ലിം ലീഗ് നിയത്രിക്കുന്നത് ചോദ്യം ചെയ്താണ് പാർട്ടിയിൽ കലഹം ആരംഭിക്കുന്നത്. ലീഗും കോൺഗ്രസ് ധാരണ പ്രകാരം രണ്ടരവർഷത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു കോൺഗ്രസിന് നൽകണ്ടതായിരുന്നു. പക്ഷെ അതുണ്ടാകാത്തതും അതിന് വേണ്ടി കോൺഗ്രസ് ശ്രമിക്കാത്തതും ഷാനവാസ് ചോദ്യം ചെയ്തു. മാത്രമല്ല കോൺഗ്രസിനുള്ളിൽ മതപരമായ വിവേചനം തനിക്ക് നേരിടേണ്ടി വന്നുവെന്ന് കുറ്റപെടുത്തിയാണ് തിരഞ്ഞെടുപ്പിന്റെ ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ നിന്നും രാജിവെച്ച് എൽ ഡി എഫ് പിന്തുണയോടെയാണ് മത്സരിച്ചത് . യുവാക്കൾക്കിടയിൽൽ വലിയ സ്വാധിനം ഉണ്ടായിരുന്ന ഷാനവാസിന്റെ അകൽച്ച കാസർകോട് ജില്ലാ പഞ്ചായത്ത് തന്നെ യൂഡിഎഫിന് നഷ്ടപ്പെടാൻ കാരണമായി.