- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്തുപറമ്പ് ഉൾപ്പടെ പുതിയ മൂന്നു മണ്ഡലങ്ങൾ; മുസ്ലിംലീഗ് ഇത്തവണ മത്സരിക്കുക 27 സീറ്റുകളിൽ; രണ്ട് എണ്ണം വച്ചുമാറും
കോഴിക്കോട്: മുസ്ലിം ലീഗിന് മൂന്ന് സീറ്റുകൾ അധികം നൽകാൻ യുഡിഎഫിൽ ധാരണ. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് 27 സീറ്റിൽ മത്സരിക്കും. രണ്ട് സീറ്റുകൾ വച്ചുമാറാനും ധാരണയായി.കൂത്തുപറമ്പ്, ബേപ്പൂർ, ചേലക്കര എന്നീ മണ്ഡലങ്ങളാണ് മുസ്ലിം ലീഗിന് നൽകുക. അതേസമയം പൂനലൂരും ചടയമംഗലവും, ബാലുശ്ശേരിയും കുന്ദമംഗലവും വച്ചുമാറും
കഴിഞ്ഞ തവണ മുസ്ലിം ലീഗ് 24 സീറ്റുകളിലാണ് മത്സരിച്ചത്.നേരത്തെ ലീഗിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലങ്ങളാണ് ബേപ്പൂരും കൂത്തുപറമ്പും. തിരുവമ്പാടി സീറ്റ് വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം അംഗീകരിച്ചില്ല. മുന്നണിക്കകത്ത് തർക്കം വേണ്ടെന്ന് സാഹചര്യത്തിൽ അവസാനം കോൺഗ്രസ് ലീഗിന് സീറ്റ് വിട്ടുനൽകുകയായിരുന്നു. ലീഗ് സീറ്റ് ഉറപ്പിച്ചതോടെ ഇന്ന് നേതാക്കൾ താമരശേരി ബിഷപ്പുമായി പിന്തുണ അഭ്യർത്ഥിച്ച് കൂടിക്കാഴ്ച നടത്തി.
കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫുമായി ചർച്ച നടത്തിയ ശേഷം മാത്രമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.