- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കേശവദേവ് സാഹിത്യപുരസ്‌കാരം ശശി തരൂരിന്; പുരസ്കാരമായി ലഭിക്കുന്നത് 50,000 രൂപയും ശില്പവും
കേശവദേവ് സാഹിത്യപുരസ്‌കാരം ശശി തരൂരിന്
തിരുവനന്തപുരം: പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ കേശവദേവ് സാഹിത്യപുരസ്‌കാരം ശശി തരൂര്‍ എംപിക്ക്. 'വൈ ഐ ആം ഹിന്ദു', 'ദി ബാറ്റില്‍ ഓഫ് ബിലോങിങ്' തുടങ്ങിയ പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിന് അവാര്‍ഡ്. 50000 രൂപയും ബി.ഡി. ദത്തന്‍ രൂപകല്പനചെയ്ത ശില്പവുമടങ്ങിയതാണ് പുരസ്‌കാരം.
ആരോഗ്യമേഖലയ്ക്കുള്ള പി. കേശവദേവ് ഡയബ്‌സ് സ്‌ക്രീന്‍ പുരസ്‌കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബല്‍ ഹെല്‍ത്ത് ലീഡറുമായ ഡോ. ബന്‍ഷി സാബുവിനു സമ്മാനിക്കും. അഹമ്മദാബാദ് ഡയാകെയര്‍ ഡയബറ്റിസ് ആന്‍ഡ് ഹോര്‍മോണ്‍ ക്ലിനിക് ചെയര്‍മാനാണ് അദ്ദേഹം.
27-ന് മൂന്നരയ്ക്ക് ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്നില്‍ നടക്കുന്ന പി. കേശവദേവ് അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, അവാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. വിജയകൃഷ്ണന്‍, ഡോ. അരുണ്‍ശങ്കര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.